പുതിയ ചരിത്രം കുറിച്ച് ഐ എസ് ആർ ഒ; ജിസാറ്റ് -17 വിക്ഷേപിച്ചു

ജിസാറ്റ് -17 വിക്ഷേപിച്ചു

aparna| Last Updated: വ്യാഴം, 29 ജൂണ്‍ 2017 (15:54 IST)
പുതിയ ചരിത്രങ്ങൾ കുറിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ, ഐ എസ് ആർ ഒയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-17 വിക്ഷേപിച്ചു. 3,477കിലോയാണ് ജിസാറ്റ് -17ന്റെ ഭാരം. അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെയാണ് ജിസാറ്റ്- 17 വിക്ഷേപിച്ചത്.

വിവിധ തരത്തിലുള്ള വാർത്താ വിനിമയ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്ന ജിസാറ്റ്–17 ഉപഗ്രഹത്തെ ഏരിയൻ 5 വി–238 റോക്കറ്റാണ് ലക്ഷ്യസ്ഥാനത്തെത്തിച്ചത്. നേരത്തേ രണ്ട് ഉപഗ്രഹങ്ങൾ ജൂൺ മാസത്തിൽ ഐ എസ് ആർ ഒ വിക്ഷേപണം നടത്തിയിരുന്നു.

ഉപഗ്രഹത്തെ ഏരിയൻ 5 വി–238 റോക്കറ്റാണ് ലക്ഷ്യത്തിലെത്തിച്ചത്. ജൂൺ മാസത്തിൽ ഐഎസ്ആർഒ വിക്ഷേപിക്കുന്ന മുന്നാമത്തെ ഉപഗ്രഹമാണ് ജിസാറ്റ്-17. നേരത്തെ രണ്ടു ഉപഗ്രഹങ്ങൾ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചിരുന്നു.
ജിസാറ്റ്–17 ഭ്രമണപഥത്തിൽ എത്തിയതോടെ ഉപഗ്രഹനിയന്ത്രണം ഐഎസ്ആർഒ ഏറ്റെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :