പരിസ്ഥിതിലോല പ്രദേശം: കേന്ദ്രം ഇന്ന് നിലപാടറിയിക്കും

കേന്ദ്രസര്‍ക്കാര്‍ , കേന്ദ്രം , ഹരിത ട്രൈബ്യൂണല്‍ , ന്യൂഡല്‍ഹി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (09:41 IST)
കൂടുതല്‍ പ്രദേശങ്ങളെ പരിസ്ഥിതിലോല പ്രദേശങ്ങളാക്കി പ്രഖ്യാപിക്കാനാകുമോയെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും. പശ്ചിമഘട്ട വനമേഖലയിലെ കൂടുതല്‍ പ്രദേശങ്ങളെ പരിസ്ഥിതിലോല പ്രദേശങ്ങളാക്കി പ്രഖ്യാപിക്കാനാകുമോയെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും.

ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇക്കാര്യത്തില്‍ ഇന്ന് നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഗാഡ്ഗില്‍ സമിതി പരിസ്ഥിതിലോലം എന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ നല്ലൊരു പങ്കും കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതിലോല പട്ടികയില്‍ നിന്നൊഴിവാക്കിയിരുന്നു.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ പരാതിക്കാരായ ഗോവ ഫൌണ്ടേഷനാണ് ഈ വ്യത്യാസം ഹരിത ട്രൈബ്യൂണലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :