മാസ്റ്റര്‍ കാര്‍ഡ് വേണ്ട് റൂപേ മതിയെന്ന് കേന്ദ്രം

ന്യുഡല്‍ഹി| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (12:40 IST)
റുപേ കാര്‍ഡുകളെ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്രം പദ്ധതി രൂപവത്കരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.ഇതിലൂടെ മാസ്റ്റര്‍ കാര്‍ഡ്, വീസ ബാങ്ക് കാര്‍ഡ് പണമിടപാടു ശൃംഖലയ്ക്കു പകരമായി റൂപേയെ മുന്നോട്ട് കോണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയുടെ
ഭാഗമായി നല്‍കുന്ന 'റുപേ ഡെബിറ്റ് കാര്‍ഡുകളിലൂടെ 'റുപേ ശൃംഖല വിപുലമാക്കിയ ശേഷമാണ് തുടര്‍നടപടികള്‍ ഉണ്ടാകുക‍.ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാനും റൂപേയെ രാജ്യാന്തര ശൃംഖലയാക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഴരക്കോടി 'റുപേ ഡെബിറ്റ് കാര്‍ഡുകളാണു ജന്‍ ധന യോജനയുടെ ഭാഗമായി വിതരണം ചെയ്യുന്നത്.പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ രാജ്യത്തെ ബാങ്കുകളെ മാസ്റ്റര്‍ കാര്‍ഡ്, വീസ ശൃംഖലയില്‍ നിന്നു 'റുപേ ശൃംഖലയിലേക്കു മാറ്റി 'ഇന്ത്യ ബ്രാന്‍ഡ് ശക്തിപ്പെടുത്താനും കേന്ദ്രത്തിന് പദ്ധതിയുണ്ട്.'റുപേ രാജ്യത്തിനകത്തുള്ള സെര്‍വറുകള്‍ ഉപയോഗിക്കുന്നത് അതിനാല്‍ രാജ്യാന്തര കാര്‍ഡിനെക്കാള്‍ ചെലവു കുറയുമെന്ന ഗുണവും റുപേയ്ക്കുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :