വിഴിഞ്ഞം പദ്ധതി: ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് സ്റ്റേ അനുവദിച്ചില്ല

ന്യൂഡല്‍ഹി| Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (15:43 IST)
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. ഉത്തരവിന് സ്റ്റേ വേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളി. സാമ്പത്തിക കാര്യങ്ങള്‍ പോലെ പരിസ്ഥിതി സംരക്ഷണവും പ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതികാനുമതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ അധികാരമുണ്ടെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബഞ്ചിന്റെ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.

തുറമുഖ കമ്പനിയും സംസ്ഥാന സര്‍ക്കാരുമാണ് ഇത് സംബന്ധിച്ച് കോടതിയെ സമീപിച്ചത്. നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ ട്രിബ്യൂണലിന് അധികാരമില്ലെന്നും ചെന്നൈ ബഞ്ചിന്റെ പരിഗണനയിലുള്ള കേസ് ഡല്‍ഹിയിലേക്ക് മാറ്റാനാകില്ലെന്നുമാണ് ഹര്‍ജികളിലെ വാദം. ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബഞ്ചാണ് ഇത് സംബന്ധിച്ച വാദം കേട്ടത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :