ഹരിത നോബെല്‍ പുരസ്കാരം രമേഷ് അഗര്‍വാളിന്

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (18:30 IST)
ഈ വര്‍ഷത്തെ ഹരിത നോബല്‍ സമ്മാനത്തിന് പ്രമുഖ ഇന്ത്യന്‍ പരിസ്തിതി പ്രവര്‍ത്തകന്‍ രമേഷ് അഗര്‍വാള്‍ അര്‍ഹനായി. സാന്‍ഫ്രാന്‍സിസ് ആസ്ഥാനമായ ഗോള്‍ഡ്മാന്‍ എന്‍വയോണ്‍മെന്റ് ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

1.75 ലക്ഷം ഡോളര്‍ (1.05 കോടി രൂപ) ആണ് സമ്മാനത്തുക. രമേശ്‌ അഗര്‍വാള്‍ അടക്കം 6
പേരാണ് ഇത്തവണ ഹരിത നോബേല്‍ പുരസ്കാരത്തിന് അര്‍ഹരായത് .

ഛത്തിസ്ഗഢിലെ ഗാരെ ഗ്രാമത്തിലെ
വന്‍കിട ഉരുക്കുകമ്പനിയായ ജിന്‍ഡാല്‍ സ്റ്റീല്‍ പവര്‍ ലിമിറ്റഡിന്റെ ഖനനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പരിസ്ഥിതി സംരക്ഷണ് പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത ത്യാഗമാണ് അഗര്‍വാള്‍ അനുഭവിച്ചിരുന്നത്.

പ്രതിസന്ധികളില്‍ തളരാതെ പോരാടുന്നതിനിടെ 2 വര്ഷം മുന്‍പ് ഖനന ലോബി ഇദ്ദേഹത്തിന്റെ കാല്‍ വെടി വച്ച് തകര്‍ത്തു. എന്നാല്‍ അതില്‍ തളരാതെ പ്രകൃതിക്കു വേണ്ടി നടത്തിയ ഒട്ടനവധി നിയമപ്പോരാട്ടങ്ങ്ലുടെ ഫലമായി ഖനനമാഫിയ നടത്തുന്ന പ്രകൃതിചൂഷണവും മലിനീകരണവും കൈയേറ്റവും നിയമത്തിനുമുന്നില്‍ എത്തി.

ഇദ്ദേഹത്തിന്റെ നിയമപ്പോരാട്ടത്തിനു മുന്നില്‍ നിയമവും തലകുനിച്ചു. ജിന്‍ഡാല്‍ കമ്പനിക്കെതിരായ കേസുള്‍പ്പടെ മൂന്ന് കോടതിവിധികള്‍ അഗര്‍വാളിന് അനുകൂലമായിരുന്നു. എന്നാല്‍ ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടീല്ലത്ത ഇദ്ദേഹം ഛത്തിസ്ഗഢിലെ റായ്പൂരില്‍ ഇന്റര്‍നെറ്റ്‌ കഫെ നടത്തുകയാണ്.

വര്‍ഷങ്ങളായി ഇദ്ദേഹം ഗ്രാമവാസികളെ പരിസ്ഥിതി മലിനീകരണത്തിനെതിരെയും വന്‍കിട വ്യവസായികള്‍ നടത്തി വരുന്ന കയ്യേറ്റത്തിനെതിരെയും ബോധവല്‍ക്കരിച്ചുകോണ്ടിരിക്കുകയാണ്. അഗര്‍വാള്‍ നല്‍കിയ ഏഴ് കേസുകള്‍ ഇപ്പോഴും വിവിധ കോടതികളുടെ പരിഗണനയിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :