വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (17:32 IST)
വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന അഞ്ച് കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്.
അധ്യാപകന്റെ പേര് പുറത്ത് വിട്ടിട്ടില്ല.

വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാന്‍ഗിപൂരിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ് പീഡനത്തിന് അറസ്റ്റിലായത്. പീഡനത്തിനിരയായ കുട്ടികള്‍ മാതാപിതാക്കളൊട് കാര്യം പറയുകയും തുടര്‍ന്ന് മാതാപിതാക്കളും ബന്ധുക്കളും സ്‌കൂളില്‍ പ്രതിഷേധിച്ചപ്പോഴാണ് വിവരം എല്ലാവരും അറിയുന്നത്. സ്കൂളിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരില്‍ ചിലരെ
കസ്റ്റഡിയില്‍ എടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :