ചെന്നൈ|
Last Modified ബുധന്‍, 8 ഫെബ്രുവരി 2017 (12:53 IST)
സംസ്ഥാനത്തിന്റെ അധിക ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു രണ്ടുദിവസത്തിനുള്ളില്‍ ചെന്നൈയില്‍ എത്തും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും ഗവര്‍ണര്‍ ചെന്നൈയില്‍ എത്തുക.
സത്യപ്രതിജ്ഞ ചെയ്യാനുള്ള തിയതിയിലെ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ ആണ് ഗവര്‍ണര്‍ എത്തുന്നത്.
നേരത്തെ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി വിദ്യാസാഗര്‍ റാവു കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന്റെ രാജി സ്വീകരിച്ചിരുന്നു. എന്നാല്‍, ശശികലയുടെ സത്യപ്രതിജ്ഞയ്ക്ക് തിയതി നല്കാന് ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും സൂചനയുണ്ട്.