തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ, തിങ്കള്‍, 6 ഫെബ്രുവരി 2017 (18:21 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രിയായി ചൊവ്വാഴ്ച ചെയ്ത് അധികാരമേല്‍ക്കും. ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത ഒ പനീര്‍സെല്‍വം ഞായറാഴ്ച രാജി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജി വെയ്ക്കുന്നെ കാണിച്ചായിരുന്നു ഗവര്‍ണര്‍ക്ക് കത്തു നല്കിയത്.
 
ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് എ ഡി എം കെ ജനറല്‍ സെക്രട്ടറി ആയി ശശികല തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ നിയമസഭ കക്ഷി നേതാവായും ശശികലയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ആയിരുന്ന ഒ പനീര്‍സെല്‍വം രാജി വെയ്ക്കുകയായിരുന്നു.
 
ഇതോടെ, തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ആകുന്ന മൂന്നാമത്തെ വനിതയാണ് ശശികല. എം ജി ആറിന്റെ മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയായ ഭാര്യ ജാനകി രാമചന്ദ്രന്‍ ആണ് തമിഴ്നാട്ടിലെ ആദ്യവനിത മുഖ്യമന്ത്രി. പിന്നീട്, ജയലളിത മുഖ്യമന്ത്രിയായി. ഇപ്പോള്‍, ജയലളിതയുടെ മരണശേഷം തോഴി ശശികലയും മുഖ്യമന്ത്രി പദവി അലങ്കരിക്കാന്‍ എത്തുകയാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എന്‍റെ പാര്‍ട്ടിക്കാരോട് പ്രത്യേക മമത വേണ്ട: പൊലീസുകാര്‍ക്ക് പിണറായിയുടെ നിര്‍ദ്ദേശം

തന്‍റെ പാര്‍ട്ടിക്കാര്‍ക്ക് പ്രത്യേക പരിഗണനയൊന്നും നല്‍കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ...

news

പിണറായിയുടെ പൊലീസ് ഇതല്ല, ഇതിന്റെ അപ്പുറവും ചെയ്യും; ജയിലില്‍ സംഘപരിവാറിന്റെ ഗോപൂജയും ഗോമാതാവിന് ജയ് വിളിയും - അന്വേണത്തിന് ഉത്തരവ്

ചീമേനി തുറന്ന ജയിലില്‍ പശുക്കള്‍ക്കായി സംഘപരിവാറിന്റെ ഗോപൂജയ്‌ക്ക് കൂട്ടു നിന്നത് ജയില്‍ ...

news

ജയലളിതയുടെ വേലക്കാരിക്ക് മുഖ്യമന്ത്രിയാകാന്‍ എന്ത് യോഗ്യത; നിയുക്ത മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് പ്രശസ്ത നടി രംഗത്ത്

തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിതയുടെ തോഴി ആയിരുന്ന ശശികല സ്ഥാനമേല്‍ക്കുന്നതിന് എതിരെ ...

Widgets Magazine