Widgets Magazine Widgets Magazine

ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിന് എതിരെ ഒപ്പുശേഖരണം; പരാതി രാഷ്‌ട്രപതിക്കും ഗവര്‍ണര്‍ക്കും നല്കി

ചെന്നൈ, ചൊവ്വ, 7 ഫെബ്രുവരി 2017 (17:29 IST)

Widgets Magazine

അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ തോഴി തമിഴ്നാട് മുഖ്യമന്ത്രി ആകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ഓണ്‍ലൈന്‍ ഒപ്പുശേഖരണം നടന്നു. ഓണ്‍ലൈന്‍ സൈറ്റായ ചേഞ്ച് ഡോട്ട് ഓര്‍ഗില്‍ ശശികലയ്ക്ക് എതിരെ 15 മിനിറ്റിനുള്ളില്‍ പതിനായിരം ഒപ്പാണ് ലഭിച്ചത്.
 
പൊതുപ്രവര്‍ത്തന പാരമ്പര്യമില്ലാത്ത, നേതാവിന്റെ സഹായിയായി നിന്ന ഒരാള്‍ സംസ്ഥാനത്തിന്റെ ഭരണത്തലപ്പത്ത് എത്തുന്നത് ഇതില്‍ ചോദ്യം ചെയ്യപ്പെടുന്നു. സിനിമ മേഖലയിലും സാമൂഹ്യ മാധ്യമങ്ങളിലും ശശികല മുഖ്യമന്ത്രിയാകുന്നതിന് എതിരെയുള്ള എതിര്‍പ്പ് ശക്തമാകുകയാണ്.
 
അതേസമയം, ശശികലയ്ക്ക് മുഖ്യമന്ത്രി പദവി നല്കരുതെന്ന പരാതി 19, 000 പേര്‍ പിന്തുണച്ചതായി സൈറ്റ് അവകാശപ്പെട്ടു. രാഷ്‌ട്രപതിക്കും സംസ്ഥാന ഗവര്‍ണര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്കിയതായി സൈറ്റ് അറിയിച്ചു.
 
ശശികലയുടെയും അവരുടെ കുടുംബം ഉള്‍പ്പെടുന്ന മണ്ണാര്‍ഗുഡി മാഫിയയുടെയും ചരിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവജനങ്ങള്‍ കൂടുതലായും കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍, ഫേസ്‌ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തമിഴ്‌ രാഷ്‌ട്രീയം ഇളകിമറിയുന്നു; 33വർഷത്തെ കണക്ക് പറയുന്ന ശശികലയെ വെല്ലുവിളിച്ച് ദീപ!

ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിൽ ജനത്തിന് ആശങ്കയുയുണ്ടെന്ന് മുൻ ...

news

അറിയാതെ എന്തെങ്കിലും പറഞ്ഞു പോയാലോ ?; നുണ പരിശോധനയ്‌ക്ക് തയാറല്ലെന്ന് സോളാര്‍ കമ്മീഷനില്‍ ഉമ്മന്‍ചാണ്ടി

നുണ പരിശോധനയ്‌ക്ക് തയാറല്ലെന്ന് സോളാര്‍ കമ്മീഷനില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ...

news

കേന്ദ്ര സർക്കാർ വീണ്ടും; ആധാർകാർഡ് ഇല്ലാതെ ആരും കടയിലേക്ക് പോകണ്ട, മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരില്ല!

2016 നവംബർ 8ന് എന്തായിരുന്നു സംഭവിച്ചതെന്ന് ചോദിച്ചാൽ അധികമൊന്നും ആലോചിക്കേണ്ടി വരില്ല. ...

news

കേന്ദ്രത്തിന്റെ ദ്രോഹം തുടരുന്നു; ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം

ജനദ്രോഹ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ ...

Widgets Magazine Widgets Magazine