കൊച്ചി|
VISHNU N L|
Last Modified ശനി, 4 ഏപ്രില്‍ 2015 (13:06 IST)
ദുഃഖവെള്ളിയാഴ്ച ജഡ്ജിമാരുടെ യോഗം വിളിച്ച ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തുവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജസ്റ്റീസ് കുര്യന് ജോസഫ് പ്രധാനമന്ത്രി നംരേന്ദ്ര മോഡിക്ക് കത്തെഴുതി. ഭീതിയുടെ അന്തരീക്ഷം നിലനില്ക്കുമ്പോള് രാജ്യത്തിന്റെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മതപരമായ പ്രത്യേകതകളുള്ള അവധിദിനങ്ങളില്‍ സുപ്രധാന പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഉചിതമല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍ ഒന്നിന് മോഡിക്കയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. മതപരമായ പ്രത്യേകതകള്‍ പരിഗണിച്ചില്ലെങ്കിലും ദീപവാലി, ഹോളി, ദസ്സറ, ഈദ്, ബക്രീദ്, ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷവേളകള്‍ സവിശേഷ ദിനങ്ങളാണ്.
മതത്തിന്റെയും വര്‍ഗീയ അപസ്വരത്തിന്റെയും പേരില്‍ പല വിദേശനാടുകളിലും മറ്റു മതവിശ്വാസികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ സുരക്ഷിത സ്വര്‍ഗമൊരുക്കിയ പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നും അത് പാലിക്കണമെന്നും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.
വിജ്ഞാന് ഭവനില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ജഡ്ജിമാരുടെ സമ്മേളനം ഞായറാഴ്ചയാണ് സമാപിക്കുന്നത്. അന്നേ ദിവസം സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്ന മോഡി ജഡ്ജിമാര്‍ക്ക് വിരുന്നും ഒരുക്കുന്നുണ്ട്. അതേസമയം ജഡ്ജിമാര്‍ക്കായി ഞായറാഴ്ച മോഡി ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നു.
താന്‍ കുടുംബ സമേതം കേരളത്തിലായതിനാലാണ് പങ്കെടുക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം പറയുന്നു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.