എന്‍ട്രന്‍സ് പരീക്ഷ; പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ല, വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

എന്‍ട്രന്‍സ് പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടാത്തതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ജയ്പൂരിലെ കോട്ടയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഗാസിയാബാദ് സ്വദ

ജയ്പൂര്‍| aparna shaji| Last Updated: വെള്ളി, 29 ഏപ്രില്‍ 2016 (14:40 IST)
എന്‍ട്രന്‍സ് പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടാത്തതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ജയ്പൂരിലെ കോട്ടയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഗാസിയാബാദ് സ്വദേശി ക്രിതി(17) യാണ് താമസിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയില്‍ നിന്നും ചാടി മരിച്ചത്.

പൊലീസ് പരിശോധനയില്‍ ക്രിതി എഴുതിയ ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്. എന്‍‌ജിനീയറിങ്ങിനേക്കക്കാള്‍ ബി എസ് സി പഠിക്കാനാണ് താല്‍പ്പര്യമെന്നും താന്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതിനാലാണ് ഈ തീരുമാനമെന്നും കുറിപ്പില്‍ പറയുന്നു. മാതാപിതാക്കളോട് ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.

എന്‍‌ജിനീയറിങ്ങ് എന്‍ട്രന്‍സ് എക്സാമിന്റെ പ്രധാന പരീക്ഷയായ ജെ ഇ ഇയുടെ ഫലപ്രഖ്യാപനമാണ് രണ്ട് ദിവസം മുന്‍പ് പുറത്ത് വന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ അഞ്ചാമത്തെ കേസാണിതെന്ന് പൊലീസ് വ്യക്തമാക്കി.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :