മെഡിക്കല്‍ പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ ഏകീകൃതപരീക്ഷ; സംസ്ഥാനസര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ ഇതോടെ റദ്ദായി

മെഡിക്കല്‍ പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ ഏകീകൃതപരീക്ഷ; സംസ്ഥാനസര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ ഇതോടെ റദ്ദായി

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (17:13 IST)
ഈ വര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃതപ്രവേശന പരീക്ഷ നടപ്പിലാക്കണമെന്ന് സുപ്രീംകോടതി. ഇതോടെ, സംസ്ഥാനസര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയും റദ്ദായി. സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ മെഡിക്കല്‍ കോളജുകളും നടത്തുന്ന എല്ലാ പരീക്ഷയും ഇതോടെ അസാധുവാകും.

നീറ്റ് നടപ്പിലാക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. നീറ്റ് എന്നാല്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് നടപ്പിലാക്കാനാണ് കോടതി നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. രണ്ടു ഘട്ടമായിട്ടായിരിക്കും പ്രവേശനപരീക്ഷ നടത്തുക. മെയ് ഒന്നിനും ജൂലൈ 24നുമായിരിക്കും പരീക്ഷകള്‍.

ഈ സാഹചര്യത്തില്‍ മെയ് ഒന്നിന് നടക്കാനിരിക്കുന്ന അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാംഘട്ട പരീക്ഷയായി കണക്കാക്കും. അഖിലേന്ത്യ പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജൂലൈ 24ന് രണ്ടാംഘട്ടത്തില്‍ പരീക്ഷ എഴുതാവുന്നതാണ്. ഓഗസ്റ്റ് 17ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കും. സെപ്തംബര്‍ 30ന് പ്രവേശനം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :