എ പ്ലസ് കുറഞ്ഞു: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ ജയിച്ചെങ്കിലും എ പ്ലസുകളുടെ എണ്ണത്തില്‍ കുറവു വന്നു എന്ന കാരണത്താല്‍ പെണ്‍കുട്ടി പെരിയാറില്‍ ചാടി ആത്മഹത്യ ചെയ്തു. കുട്ടമശേരി മനയ്ക്കക്കാട് കാനാപ്പിള്ളി വീട്ടില്‍ അഖിലാ രാജേഷ് എന്ന 15 കാരിയാണ് ഈ കടും‍കൈ ചെയ്തത്.

Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (14:41 IST)
ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ ജയിച്ചെങ്കിലും എ പ്ലസുകളുടെ എണ്ണത്തില്‍ കുറവു വന്നു എന്ന കാരണത്താല്‍ പെണ്‍കുട്ടി പെരിയാറില്‍ ചാടി ആത്മഹത്യ ചെയ്തു. കുട്ടമശേരി മനയ്ക്കക്കാട് കാനാപ്പിള്ളി വീട്ടില്‍ അഖിലാ രാജേഷ് എന്ന 15 കാരിയാണ് ഈ കടും‍കൈ ചെയ്തത്.

കൊച്ചി സ്വദേശി രാജേഷ് - അജിത ദമ്പതികളുടെ മകളായ അഖില കുട്ടമശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. റിസല്‍റ്റ് വന്നപ്പോള്‍ രണ്ട് വിഷയങ്ങളില്‍ എ പ്ലസ്, 4 ബി പ്ലസ്, 2സി പ്ലസ്, 2 സി എന്നിങ്ങനെയായിരുന്നു ഫലം ഉണ്ടായത്.

കഴിഞ്ഞ ദിവസം പരീക്ഷ ഫലം അറിഞ്ഞ ശേഷം കൂട്ടുകാരിയുമൊത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ആലുവ മണപ്പുറം പാലത്തിലൂടെ നടക്കുമ്പോഴാണ് പെട്ടന്ന് അഖില പെരിയാറിലേക്ക് ചാടിയത്. സംഭവമറിഞ്ഞ മഹാരാഷ്ട്രാ സ്വദേശി രാജു മണ്ഡല്‍ ഉടന്‍ തന്നെ പുഴയില്‍ ചാടി കുട്ടിയെ കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലുവ കൊട്ടാരക്കടവിനടുത്ത് സിനിമാ താരം ദിലീപിന്‍റെ വീട്ടിലെ ജോലിക്കാരനാണ് മണ്ഡല്‍.

പാലത്തില്‍ ഉപേക്ഷിച്ച അഖിലയുടെ പഴ്സില്‍ നിന്ന് തനിക്ക് എപ്ലസ് കുറഞ്ഞു പോയെന്നും താന്‍ ഇത് ഓട്ടോ റിക്ഷയില്‍ ഇരുന്നാണ് എഴുതുന്നതെന്നും ഉള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :