കാണാതായ കടുവയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം

മഹാരാഷ്ട്രയിലെ വന്യജീവി സങ്കേതത്തില്‍ നിന്നും കാണാതായ കടുവയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം

മുംബൈ| priyanka| Last Modified ചൊവ്വ, 26 ജൂലൈ 2016 (09:02 IST)
മഹാരാഷ്ട്രയിലെ വന്യജീവി സങ്കേതത്തില്‍ നിന്നും കാണാതായ കടുവയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം. നാഗ്പൂരിലെ ആംറെഡ് കര്‍ഹണ്ഡ വന്യജീവി സങ്കേതത്തില്‍ നിന്നും കാണാതായ ജയ് എന്ന കടുവയെ കണ്ടെത്തുന്നവര്‍ക്കാണ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.ഏഴ് വയസും 250 കിലോ ഭാരവുമുള്ള ജയ് ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ കടുവകളിലൊന്നാണ്.

ഏപ്രില്‍ മാസം 18 ാം തീയതിയാണ് കടുവയെ കാണാതായത്. അന്വേഷണം വ്യാപകമാക്കിയെങ്കിലും കടുവയെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് കടുവയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മൃഗസ്‌നേഹികളുടെ സംഘടന രംഗത്തെത്തിയത്. 2013 സെപ്തംബറില്‍ 130 കിലോമീറ്റര്‍ അകലെയുള്ള നഗ്രിയ കടുവ സങ്കേതത്തില്‍ നിന്നുമാണ് കടുവയെ ആംറെഡ് കര്‍ഹണ്ഡയിലേക്ക് കൊണ്ടുവന്നത്.

കടുവയെ കാണാതായിരിക്കുന്നത് സമീപ പ്രദേശത്തുള്ളവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കടുവയെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ക്ക് 9860062994, 9975024518 എന്നീ നമ്പറുകളില്‍ വിവരമറിയിക്കാം. ഫോട്ടോ കടപ്പാട്: ചന്ദം ജേഡം







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :