മൃഗശാല കാണാനെത്തിയ യുവതിയെ കടുവ പിടിച്ചു, വലിച്ചിഴച്ച് കൊണ്ടുപോകുന്ന വീഡിയോ പുറത്ത്

മൃഗശാല കാണാനെത്തിയ യുവതിയെ കടുവ പിടിച്ചു, വലിച്ചിഴച്ച് കൊണ്ടുപോകുന്ന വീഡിയോ പുറത്ത്

ചൈന| aparna shaji| Last Modified തിങ്കള്‍, 25 ജൂലൈ 2016 (12:45 IST)
വന്യ ജീവി സങ്കേതത്തിൽ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തി. ബീജിങിലെ ബദാലിങ് വൈൽഡ് ലൈഫ് വേൾഡിലാണ് സംഭവം. സി സി ടി വി ക്യാമറിൽ തെളിഞ്ഞ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

റോഡ് സൈഡിൽ നിർത്തിയിട്ട കാറിൽ നിന്നും ഇറങ്ങിയ യുവതിയെ വനത്തിൽ നിന്നും വന്ന കടുവ പെട്ടന്ന് ആക്രമിക്കുകയായിരുന്നു. യുവതിയെ കടുവ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു യുവതിയ്ക്കും പരുക്കേറ്റു.

ദാലിങ് വൈൽഡ് ലൈഫ് വേൾഡിൽ മൃഗങ്ങൾക്ക് സ്വതന്ത്യമായി വിഹരിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. ഇവിടെ എത്തുന്ന കാഴ്ചക്കാർക്ക് അവരുടെ സ്വന്തം വാഹനത്തിൽ കാഴ്ചകൾ കാണാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ വാഹനത്തിന് പുറത്തിറങ്ങാൻ അനുദാവമില്ലായിരുന്നു. സംഭവത്തെതുടർന്ന് അടച്ചു. എന്നാൽ മഴകാരണമാണ് പൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :