രാജ്യത്തെ ഗ്യാസ് സബ്സിഡി ഇന്ന് മുതല്‍ ബാങ്ക് വഴി ലഭിക്കും

ഗ്യാസ് സബ്സിഡി , എല്‍പിജി , പണം ബാങ്ക് അക്കൗണ്ട് വഴി
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 1 ജനുവരി 2015 (10:04 IST)
രാജ്യത്തെ എല്ലാ എല്‍പിജി ഉപഭോക്താക്കള്‍ക്കും ഇന്ന് മുതല്‍ സബ്സിഡി പണം ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് ലഭിക്കും. ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സ്കീമില്‍ ചേര്‍ന്ന് ആദ്യ ബുക്കിങ് നടത്തുന്ന ഉടന്‍ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ 568 രൂപ നിക്ഷേപിക്കും.

ഈ പണം ഉപയോഗിച്ച് 14.2 കിലോയുടെ എല്‍പിജി സിലിണ്ടര്‍ വിപണി വിലയില്‍ വാങ്ങാം. നിലവില്‍ ഡല്‍ഹിയില്‍ സബ്സിഡി സിലിണ്ടറിന് 417 രൂപയും വിപണി വില 752 രൂപയുമാണ്. മറ്റു പ്രദേശങ്ങളില്‍ നികുതിക്ക് അനുസൃതമായി വിലയില്‍ വ്യത്യാസം വരും.

ഈ പദ്ധതി വഴി 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടറുകള്‍ക്കോ അഞ്ച് കിലോഗ്രാമിന്റെ 34 സിലിണ്ടറുകള്‍ക്കോ ഉപഭോക്താക്കള്‍ക്ക് സബ്സിഡി ലഭിക്കും. വിപണി വിലയും സബ്സിഡി വിലയും തമ്മിലുള്ള വ്യത്യാസം വരുന്ന തുകയാണ് അക്കൗണ്ടില്‍ വരുന്നത്. സിലിണ്ടര്‍ സ്വീകരിച്ചാല്‍ ഉടന്‍ അടുത്ത അഡ്വാന്‍സ് സബ്സിഡി തുകയും അക്കൗണ്ടില്‍ വരും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :