എല്‍പിജി ട്രക്ക്‌ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 3 മെയ് 2014 (14:44 IST)
സംസ്ഥാനത്തെ എല്‍പിജി സിലിണ്ടര്‍ ട്രക്ക്‌ ജീവനക്കാര്‍ വ്യാഴാഴ്ച മുതല്‍ ആരംഭിച്ച സമരം ഒത്തുതീര്‍പ്പായി. ശമ്പള പരിഷ്കരണം ആവശ്യയപ്പെട്ട് നടത്തിയ സമരം ജീവനക്കാരും വിതരണക്കാരുമായി സംസ്ഥാന ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ്‌ ഒത്തുതീര്‍പ്പായത്‌.

ശമ്പളത്തിന്റെ 15 ശതമാനം ഇടക്കാല ആശ്വാസമായി നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. മറ്റ്‌ 17 ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു. ചര്‍ച്ചയില്‍ തീരുമാനമായതോടെ പാചകവാതകവിതരണം ഭാഗികമായി പുനഃ സ്ഥാപിച്ചു കഴിഞ്ഞു.

ഉദയംപേരൂര്‍, കിരമുകള്‍, ഇരുമ്പനം, കഞ്ചിക്കോട്‌, ചേളാരി, കഴക്കൂട്ടം പ്ലാന്റുകളിലെ ട്രക്ക്‌ ജീവനക്കാരാണു സമരത്തില്‍ പങ്കെടുത്തത്‌. ജീവനകരുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ആറു മാസം മുമ്പേ ടാങ്കര്‍ ലോറി ഉടമകള്‍ക്കും വിതരണക്കാര്‍ക്കും നോട്ടീസ്‌ തൊഴിലാളികള്‍ നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ 29-ന്‌ മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ വിവിധ പ്ലാന്റുകളിലെ എണ്ണൂറോളം ട്രക്കുകളിലെ ജീവനക്കാര്‍ പണിമുടക്കാരംഭിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :