ന്യൂഡല്‍ഹി|
joys joy|
Last Modified തിങ്കള്‍, 30 മെയ് 2016 (19:32 IST)
ഗംഗാജലം ഇനി ആവശ്യക്കാരുടെ വീടുകളില്‍ എത്തിക്കും. ഇതിനുള്ള പുതിയ പദ്ധതിയുമായി തപാല്‍ വകുപ്പ് രംഗത്തെത്തിക്കഴിഞ്ഞു. തപാല്‍ വകുപ്പിന്റെ പുതിയ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് പുറത്തുവിട്ടത്.
രാജ്യത്തെമ്പാടുമുള്ള തപാല്‍ ശൃംഖല ഉപയോഗപ്പെടുത്തി ആയിരിക്കും പദ്ധതി നടപ്പാക്കുക. ഇതു സംബന്ധിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ തനിക്കു ലഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രം തുടങ്ങിയവ തപാല്‍ വകുപ്പ് എത്തിച്ചു കൊടുക്കുന്നുണ്ട്.
ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗംഗാജലം തപാല്‍ വകുപ്പ് വഴി വിതരണം ചെയ്യുന്നത് സംബന്ധിച്ച് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഇത്തരം പദ്ധതികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് രാജ്യത്തിന്റെ സാംസ്കാരികമായ ആവശ്യങ്ങള്‍ നിറവേറ്റുന്നത് കൂടിയാണെന്നും അദ്ദേഹം
പറഞ്ഞു.