ഇന്ധനം വാങ്ങിയാൽ പ്രഭാത ഭക്ഷണം മുതൽ ബൈക്കുവരെ സമ്മാ‍നം; നിവർത്തിയില്ലാതെ ഓഫറുകൾ നൽകി പമ്പുകൾ

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (14:56 IST)

ഭോപ്പാൽ: ഇന്ധനം വാങ്ങിയാൽ സമ്മാനങ്ങൾ ലഭിക്കുന്ന പദ്ധതി രാജ്യത്ത് ഇതാദ്യമാണ്. ഓയിൽ കമ്പാനികളുമായി സഹകരിച്ച് നടത്തുന്ന സമ്മാനപ്പദ്ധതിയൊന്നുമല്ല. പമ്പിൽ ആളുകൾ കയറുന്നതിനായി പമ്പുടമകൾ നിവർത്തികെട്ടു നൽകുന്നതാണ് ഈ ഓഫറുകൾ.
 
ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിൽ നിന്നുമാണ് ഈ വാർത്ത പെട്രോളിന് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന സംസ്ഥാനങ്ങാളിൽ ഒന്നാണ് മധ്യപ്രദേശ്. ഇന്ധനവില വലിയ തോതിൽ കൂടിയതിനാലാൽ സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന ട്രക്കുകളും ലോറികളും ഇപ്പോൾ മധ്യപ്രഡേശിലെ പമ്പുകളിൽ നിന്നും ഇന്ധനം നിറക്കുന്നില്ല. ഇതോടെ കഷ്ടത്തിലായ പമ്പുടമകൾ ആളുകളെ പമ്പിലെത്തിക്കുന്നതിനായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 
 
100 ലിറ്റർ ഇന്ധനം നിറക്കുന്ന ഡ്രൈവർമർക്ക് പമ്പുകൾ പ്രഭാത ഭക്ഷണം സൌചന്യമായി നൽകും. 5000 ലിറ്റർ ഇന്ധനം നിറക്കുന്നവർക്ക് മൊബൈൽ ഫോണുകളും മറ്റു ഡിജിറ്റൽ ഗാഡ്ജറ്റുകളുമാണ് സമ്മനം. ഇന്ധനത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് വാഷിംഗ് മെഷീൻ എ സി, മോട്ടർ സൈക്കിൾ എന്നിവയും സമ്മനമായി നൽകാൻ ഇപ്പോൾ പമ്പുടമകൾ തയ്യാറാണ്. 

മ്യൂസിയത്തിൽനിന്നും ഹൈദെരാബാദ് നൈസാമിന്റെ സ്വർണക്കപ്പും ടിഫിൻബോക്സും മോഷ്ടിച്ചവർ പിടിയിൽ

ഹൈദരാബാദിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന നൈസാമിന്റെ വജ്രം പതിച്ച സ്വര്‍ണ ചായക്കപ്പും ...

''വേശ്യ' പരാമര്‍ശം പിന്‍വലിക്കുന്നു, പക്ഷേ താന്‍ അവരെ കന്യാസ്ത്രീയായി പരിഗണിക്കുന്നില്ല': പി സി ജോർജ്

കന്യാസ്ത്രീകള്‍ക്കെതിരെ മോശം വാക്ക് ഉപയോഗിച്ചത് പിന്‍വലിക്കുന്നെന്ന് പൂഞ്ഞാർ എം എൽ എ പി ...

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് നോട്ടീസ് അയയ്‌ക്കുമെന്ന് ഡിവൈഎസ്പി

കന്യാസ്‌ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് ...

ഫ്രാങ്കോ പിതാവിന് വേണ്ടിയാണോ കന്യാസ്ത്രീക്ക് വേണ്ടിയാണോ സി എം സി പ്രാർത്ഥിക്കുന്നതെന്ന് അഡ്വ ജയശങ്കർ

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാ‍സ്ത്രീയെ പീഡനത്തിനിരയാക്കിയതായ പരാതിയിൽ ...