10 കോടി സമ്മാനം; ഭാഗ്യാന്വേഷികൾക്കായി ഓണം ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു

Sumeesh| Last Modified ബുധന്‍, 18 ജൂലൈ 2018 (19:40 IST)
പത്തുകോടി രൂപ ഒന്നാം സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശിനു നല്‍കി പ്രകാശനം ചെയ്തു.


സര്‍ക്കാരിന് നികുതിയിതര വരുമാനം നേടിത്തരുന്നതില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ വിൽപനയുടെ പുരോഗതി വിലയിരുത്തി പത്ത് പരമ്പരകളിലായി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.സെപ്റ്റംബര്‍19നാ‍ണ് ബമ്പര്‍ നറുക്കെടുപ്പ് നടക്കുക. രണ്ടാം സമ്മാനമായി പത്തുപേര്‍ക്ക് അമ്പതു ലക്ഷം വീതം അഞ്ചു കോടി രൂപയും ഇരുപതുപേര്‍ക്ക് പത്തുലക്ഷം വീതം രണ്ടുകോടി രൂപ മൂന്നാം സമ്മാനവും ഇരുപതു പേര്‍ക്ക് അഞ്ചുലക്ഷം വീതം രണ്ടുകോടി രൂപ നാലാം സമ്മാനവും നൽകൂം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :