ആസാമില്‍ മേഘവിസ്ഫോടനം: ആറുപേര്‍ കൊല്ലപ്പെട്ടു

ഗുവാഹട്ടി| VISHNU.NL| Last Modified വെള്ളി, 27 ജൂണ്‍ 2014 (14:27 IST)
കനത്ത മഴയേതുടര്‍ന്ന് ആസാമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. കനത്ത മഴയില്‍ അസമിലെ പല വീടുകളും ഒലിച്ചുപോയി.

മേഘവിസ്ഫോടനത്തെ തുടര്‍ന്നുള്ള മിന്നല്‍പ്രളയമാണ് ആസാമിലുണ്ടായതെന്ന് പറയുന്നു. ജനജീവിതത്തെ സാരമായി ബാധിച്ചു. പ്രധാന റോഡുകളടക്കം മുങ്ങി കിടക്കുകയാണ്.

സബര്‍ നഗര്‍, ചന്‍മരി, ലജിത് നഗര്‍, നബിന്‍ നഗര്‍, അനില്‍ നഗര്‍, സൂ റോഡ്, രൂപര്‍ നഗര്‍ എന്നീ പ്രധാന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. മഴ ശക്തമായി തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :