Last Updated:
ബുധന്‍, 27 മെയ് 2015 (14:49 IST)
മുസ്ലിമായതിന്റെ പേരില്‍ ആഭരണ കമ്പനി യുവാവിന് ജോലി നിഷേധിച്ചതിനു പിന്നാലെ മുസ്ലിമാണെന്ന കാരണത്താല്‍ യുവതിയ്ക്ക് ഫ്ളാറ്റ് നിഷേധിച്ചെന്ന് പരാതി. 25 വയസ്സുകാരിയായ മിസ്ബ ഖ്വാദ്രി എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വഡാലയിലെ സാങ്‌വി ഹൈറ്റ്‌സിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാനിരിക്കുകയായിരുന്നു മിസ്ബ. എന്നാല്‍
മിസ്ബ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്നതിന് അയല്‍ക്കാര്‍ ചിലപ്പോള്‍ എതിര്‍ത്തേക്കാമെന്ന് ബ്രോക്കര്‍ പറഞ്ഞിരുന്നു. മതപരമായ പേരില്‍ എന്തെങ്കിലും സംഭവം ഉണ്ടായാല്‍ ഫ്‌ലാറ്റ് ഉടമകളോ ബ്രോക്കറോ ഉത്തരവാദികളായിരിക്കില്ലെന്ന് പറയുന്ന രേഖയില്‍ ഒപ്പു വയ്ക്കാന്‍ ബ്രോക്കര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വിവേചനപരമായ ഈ പ്രസ്താവനയില്‍ ഒപ്പിടാന്‍ മിസ്ബ തയ്യാറായില്ല. തുടര്‍ന്ന് അതേ ഫ്ളാറ്റിലെ മറ്റ് രണ്ട് സ്ത്രീകള്‍ക്കൊപ്പം താമസം ആരംഭിച്ചു. എന്നല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ബ്രോക്കര്‍ സ്ഥലത്തെത്തി മിസ്ബയോട് ഫ്ലാറ്റില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടു. ഇതുകൂടാതെ മിസ്ബയെ പിന്തുണച്ച മറ്റ് രണ്ട് സ്ത്രീകള്‍ക്കും ഫ്‌ലാറ്റില്‍ നിന്നും ഇറങ്ങേണ്ടി വന്നു. ഇത് സംബന്ധിച്ച് ഫ്ലാറ്റ് കമ്പനിയില്‍ നിന്ന് വിശദീകരണം തേടിയപ്പോള്‍ മുസ്ലീങള്‍ക്ക് ഫ്‌ലാറ്റ് നല്‍കില്ലെന്നായിരുന്നു മറുപടി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും മിസ്ബ പരാതി നല്‍കി.