ഒരു മുസ്ലീമിന്‌ ജോലി നിഷേധിച്ചാല്‍ പത്ത്‌ ഹിന്ദുക്കള്‍ക്ക്‌ ജോലി നല്‍കുമെന്ന്‌ മുസ്ലീം ലീഗ്‌

മുംബൈ| VISHNU N L| Last Updated: തിങ്കള്‍, 25 മെയ് 2015 (14:33 IST)

ഒരു മുസ്ലീമിന്‌ ജോലി നിഷേധിച്ചാല്‍ പത്ത്‌ ഹിന്ദുക്കള്‍ക്ക്‌ ജോലി നല്‍കുമെന്ന്‌ മുസ്ലീം ലീഗ്‌ മഹാരാഷ്‌ട്ര ഘടകം. മതത്തിന്റെ പേരില്‍ മുസ്ലീം യുവാവിന്‌ ജോലി നിഷേധിച്ചതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തീരുമാനം. മുസ്ലീം മതവിശ്വാസിക്ക്‌ ജോലി നിഷേധിച്ചതിന്‌ മറുപടിയായി പത്ത്‌ ഹിന്ദു മത വിശ്വാസികള്‍ക്ക്‌ മുസ്ലീം ഉടമസ്‌ഥതയിലുള്ള കമ്പനിയില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചതായി മുംബൈ മുസ്ലീം ലീഗ്‌ പ്രസിഡന്റ്‌ പര്‍വേസ്‌ ലക്ക്‌ഡാവാലയാണ് അറിയിച്ചത്.

മതത്തിന്റെ പേരില്‍ ജോലി നിഷേധിക്കുക എന്നത്‌ നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും അപകടകരമാണ്‌. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനക്കും മതസൗഹാര്‍ദത്തിനും വലിയ വെല്ലുവിളിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈ സ്വദേശിയായ നെസ്‌ഹാന്‍ അലി ഖാന്‍ എന്ന യുവാവിനാണ്‌ മതത്തിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ടത്‌. മുംബൈയിലെ ഹരേ കൃഷ്‌ണ എക്‌സ്പോര്‍ട്‌സ് എന്ന കമ്പനിയാണ്‌ നെഹ്‌സാന്‌ ജോലി നിഷേധിച്ചത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :