കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു മരണം

കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു മരണം

ഗൂഡല്ലൂർ| aparna shaji| Last Updated: വെള്ളി, 1 ഏപ്രില്‍ 2016 (19:00 IST)
നീലഗിരി- വയനാട് അതിർത്തിയായ ഗൂഡ‌ല്ലൂരിൽ കാട്ടാനയുടെ ആക്രമത്തിൽ രണ്ടു പേർ മരിച്ചു. പന്തല്ലൂർ താലൂക്കിലെ മേങ്കോറഞ്ചിൽ കർണ്ണൻ(45‌), മണിശേഖരൻ(48) എന്നിവരാണ് മരിച്ചത്. കടയിൽ സാധനം വാങ്ങാൻ പോകുകയായിരുന്ന ഇരുവരേയും വ്യാഴാഴച രാത്രിയാണ് കാട്ടാന ആക്രമിച്ചത്.

കാട്ടാന ആക്രമിച്ചപ്പോ‌ൾ കർണ്ണൻ ഓടിയെങ്കിലും മണിശേഖറിനു ഓടാൻ കഴിഞ്ഞില്ല. മണിശേഖറിനെ മരത്തിലടിച്ച് തുമ്പിക്കൈയിൽ തൂക്കിയെടുത്ത് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസും പ്രദേശവാസികളും എത്തിയപ്പോഴേക്കും കാട്ടാന രക്ഷപെട്ടിരുന്നു. മണിശേഖറിന്റെ മൃതദേഹം സംഭവസ്ഥലത്ത് നിന്നും പൊലീസ് മാറ്റി.

മണിശേഖറിന്റെ മരണം സ്ഥിരീകരിച്ചതിനും ശേഷം നാട്ടുകാർ സംഭവസ്ഥലം പരിശോധിച്ചപ്പോഴാണ് കർണ്ണന്റെ മൃതദേഹം
കണ്ടെത്തിയത്. ക്ഷുഭിതരായ നാട്ടുകാർ രാത്രിയിൽ ഗൂഡല്ലൂർ - വൈത്തിരി റോഡ് മൂന്നു മണിക്കൂറോളം ഉപരോധിച്ചു. മൃതദേഹങ്ങൾ ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കർണ്ണന്റെ മൃതദേഹം കണ്ടതിനെത്തുടർന്നും
നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചു.
മണിശേഖറിന്റെ ഭാര്യ: ഷെൽവറാണി. മക്കൾ: മഹാലക്ഷ്മി, മണികണ്ഠൻ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :