1,800 രൂപയ്‌ക്കുവേണ്ടി കൊലപാതകം: നാലുപേര്‍ പിടിയില്‍

ചണ്ഡീഗഡില്‍ 1,800 രൂപയ്‌ക്കുവേണ്ടി സിഗരറ്റ്‌ വ്യാപാരിയെ കൊന്ന സംഘം അറസ്റ്റില്

ചണ്ഡീഗഡ്, കൊലപാതകം, പൊലീസ്, അറസ്റ്റ് chandighad, murder, police, arrest
ചണ്ഡീഗഡ്| സജിത്ത്| Last Updated: ബുധന്‍, 30 മാര്‍ച്ച് 2016 (15:02 IST)
ചണ്ഡീഗഡില്‍ 1,800 രൂപയ്‌ക്കുവേണ്ടി സിഗരറ്റ്‌ വ്യാപാരിയെ കൊന്ന സംഘം അറസ്റ്റില്‍‍. ഹോളി ആഘോഷിക്കാന്‍ പണം കണ്ടെത്താന്‍ വേണ്ടിയാണ് നാലു പേര്‍ ചേര്‍ന്ന്‌ എഴുപതുകാരനായ സിഗരറ്റ്‌ വ്യാപാരിയെ കൊലപ്പെടുത്തിയത്‌. കൊലപാതകത്തിനുശേഷം സിഗരറ്റ്‌ വ്യപാരിയുടെ കൈവശമുള്ള പണം ഇവര്‍ കവര്‍ന്നെടുക്കുകയും ചെയ്തു.

സര്‍ജു റാം എന്ന സിഗരറ്റ്‌ വ്യാപാരിക്കാണ് ഈ ദാരുണാന്ത്യം ഉണ്ടായത്. മോഹന്‍ലാല്‍ എന്നയാളുടെ നേതൃത്വത്തിലയിരുന്നു ഈ കൊലപാതകം നടന്നത്‌. സംഭവത്തെ തുടര്‍ന്ന് മോഹന്‍ ലാല്‍, ഷേര, വിശാല്‍, ഖ്വല്‍ജിത്‌ സിങ്‌ എന്നിവരെ അറസ്‌റ്റ് ചെയ്തു‌. ഇവരില്‍ നിന്ന്‌ സര്‍ജു റാമിന്റെ സ്വത്തുക്കളായ സിഗരറ്റുകളും മറ്റ്‌ വിലപിടിപ്പുള്ള വസ്‌തുക്കളും കണ്ടെടുത്തിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :