വർക്കല കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

വർക്കല കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

തിരുവന‌ന്തപുരം| aparna shaji| Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (12:12 IST)
വർക്കലയിൽ അയിരൂർ സ്വദേശി ശിവപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതിക‌‌ൾക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികൾ രണ്ട് ലക്ഷം രൂപ പിഴയടക്കണമെന്നും തിരുവനന്തപുരം അഡീഷണൽ സെഷൻസ്കോടതി ഉത്തരവിട്ടു.

കൊലപാതകം, ഗൂഡാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങ‌ളാണ് പ്രതികൾക്കെതിരെ തെളിഞ്ഞതിനെത്തുടർന്നാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്. പിഴയായി നൽകുന്ന പണത്തിൽ ആറു ലക്ഷം രൂപ കൊല്ലപ്പെട്ട ശിവപ്രസാദിന് നൽകണമെന്നും കോടതി വ്യക്തമാക്കി.

ഡി എച്ച് ആർ എം സംഘടനയുടെ തെക്കൻ മേഖല ഓർഗനൈസറായ ചെറുന്നിയൂർ സ്വദേശി കെ ദാസ് ആണ് കേസിലെ ഒന്നാം പ്രതി. മറ്റു പ്രതികളായ വടശ്ശേരിക്കോണം അംബേദ്ക്കർ കോളനിയിൽ എസ് മധു(44), പെരുമ്പുഴ സ്വദേശി ജെ ജയചന്ദ്രൻ(35), ഇലകമൺ സ്വദേശി എസ് സുനിൽ(34), വർക്കല ചെറുകുന്നം സ്വദേശി എസ് സുധി(29), കൊല്ലം മുട്ടകാവ് സ്വദേശി എൻ സുധി എന്നിവരെയാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

2009 സെപ്റ്റംബർ ഇരുപത്തിമൂന്നിന് വർക്കലയിൽ നടത്തിയ ആക്രമണത്തിലാണ് ശിവപ്രസാദ് കൊല്ലപ്പെട്ടത്. പ്രതികളായ അയിരൂർ സ്വദേശി സജീവ്, പെരുമ്പുഴ സ്വദേശി മുകേഷ് എന്നിവർ ഇപ്പോഴും ഒളിവിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :