വെജിറ്റേറിയന്‍ ഈദിനായി ഇറങ്ങിത്തിരിച്ച പെറ്റ പ്രവര്‍ത്തകര്‍ക്ക് വിശ്വാസികളുടെ വക കൂട്ടത്തല്ല്!

ഭോപാല്‍| VISHNU.NL| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (12:56 IST)
വലിയ പെരുന്നാള്‍ ദിനത്തില്‍ മൃഗങ്ങളേ കൊന്നു തിന്നാതെ സസ്യാഹാരം ശീലിക്കണമെന്ന് ആഹവാനം ചെയ്തതിന് (പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ്‌ ഓഫ്‌ അനിമല്‍സ്‌) പ്രവര്‍ത്തകരെ ഇസ്ലാം മത വിശ്വാസികള്‍ ഓടിച്ചിട്ടുതല്ലി. ഭോപ്പാലിലാണ് സംഭവം നടന്നത്.

സ്‌ഥലത്തെ പുരാതനമായ താജ്‌-ഉള്‍-മസ്‌ജിദിലേക്ക്‌ നിസ്കാര സമയത്ത് ഈദിന് മൃഗങ്ങളെ കൊല്ലാതെ സസ്യാഹാരം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയതാണ് പ്രകോപനത്തിനു കാരണം. തങ്ങളുടെ ആശയം വിശദീകരിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് വിശ്വാസികളുടെ വക ചെരിപ്പേറും മര്‍ദ്ദനവുമായിരുന്നു പകരം കിട്ടിയത്.

സംഭവം സംഘര്‍ഷത്തിലേക്ക് കടന്നതോടെ സ്ഥലത്തെത്തിയ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് പെറ്റയുടെ പ്രവര്‍ത്തകരെ അക്രമാസക്തരായ വിശ്വസികളില്‍ നിന്ന് രക്ഷിച്ചെടുത്തത്. പെറ്റ പ്രവര്‍ത്തകര്‍ തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ്‌ പ്രദേശവാസികള്‍ പറയുന്നത്‌.

പെറ്റ പ്രവര്‍ത്തക ബേനസീര്‍ സുരയ്യയുടെ നേതൃത്വത്തിലുളള സംഘത്തിനാണ്‌ മര്‍ദനമേറ്റത്‌. ഇവര്‍ മതാനുഭാവവും സസ്യാഹരത്തിന്റെ പ്രാധാന്യവും കാട്ടാനായി പച്ച നിറത്തിലുളള ശിരോവസ്‌ത്രം ധരിച്ചിരുന്നുവെങ്കിലും വിശ്വാസികള്‍ അക്രമാസക്‌തരാവുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പ്രതിഷേധം ഭയന്ന്‌ ബേനസീറിനെ പോലീസ്‌ അജ്‌ഞാത കേന്ദ്രത്തിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :