മദനിയെ ഈദ് നമസ്കാരത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ല

  abdhul nazer madani , banglur , supremcourt , pdp
ബാംഗ്ളൂർ| jibin| Last Modified ചൊവ്വ, 29 ജൂലൈ 2014 (11:25 IST)
പിഡിപി ചെയർമാനും ബാംഗ്ളൂർ സ്ഫോടന കേസിലെ പ്രതിയുമായ അബ്ദുൾ നാസർ മദനിയെ റംസാനോട് അനുബന്ധിച്ചുള്ള ഈദ് നമസ്കാരത്തിൽ പങ്കെടുക്കാനുള്ള അപേക്ഷ പൊലീസ് തള്ളി.

നമസ്കാരത്തിൽ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് കാട്ടി മദനി ബാംഗ്ളൂർ പൊലീസിന് അപേക്ഷ നൽകിയിരുന്നു. തുടര്‍ന്നാണ് അപേക്ഷ പൊലീസ് തള്ളിയത്. സുപ്രീംകോടതി മദനിക്ക് ജാമ്യം അനുവദിച്ചത് ചികിത്സയ്ക്കാണ്.

ആ ജാമ്യം ഉപയോഗിച്ച് മറ്റു പരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ജാമ്യം നല്‍കിയാല്‍ അത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നും കർണാടക പൊലീസ് പറഞ്ഞു. സുപ്രീംകോടതി അനുവദിച്ച ഒരു മാസത്തെ ജാമ്യത്തില്‍ ബാംഗ്ളൂരിലെ സൗഖ്യ ആശുപത്രിയില്‍ ചികിത്സയിലാണ് മദനി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :