നാവികനെ വിട്ടയച്ചില്ലെങ്കിൽ മോദിയുടെ സംഭാഷണം ഇറ്റലി പുറത്തുവിട്ടേക്കുമെന്ന് ക്രിസ്റ്റ്യന്‍ മൈക്കിള്‍

കടൽക്കൊലക്കേസിൽ ഇന്ത്യയിൽ തടവിൽ കഴിയുന്ന ഇറ്റാലിയൻ നാവികനെ വിട്ടയച്ചില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലി പ്രധാനമന്ത്രിയുമായി സംസാരിച്ച രേഖകൾ ഇറ്റലി പുറത്തുവിട്ടേക്കുമെന്ന് സൂചന

ദുബായ്, ഇറ്റലി, നരേന്ദ്ര മോദി, സോണിയ ഗാന്ധി dubai, italy, narendra modi, sonia gandhi
ദുബായ്| സജിത്ത്| Last Modified ശനി, 14 മെയ് 2016 (12:28 IST)
കടൽക്കൊലക്കേസിൽ ഇന്ത്യയിൽ തടവിൽ കഴിയുന്ന ഇറ്റാലിയൻ നാവികനെ വിട്ടയച്ചില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലി പ്രധാനമന്ത്രിയുമായി സംസാരിച്ച രേഖകൾ ഇറ്റലി പുറത്തുവിട്ടേക്കുമെന്ന് സൂചന. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ ആരോപണം നേരിടുന്ന ആയുധ വ്യാപാരി ക്രിസ്ത്യൻ മൈക്കിളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2015 ല്‍ ന്യൂയോര്‍ക്കില്‍വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും മാറ്റോ റെന്‍സിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. വി വി ഐ പി ഹെലികോപ്റ്റർ ഇടപാടിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് പരാമർശിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഇതുസംബന്ധിച്ച രേഖകളാണ് പുറത്തുവിട്ടേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇന്ത്യയും ഇറ്റലിയും നിഷേധിച്ചു.

പ്രമുഖ ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മൈക്കിൾ ഇക്കാര്യം വെളിപ്പെടുത്തിയത്. യു എൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയതെന്ന് മൈക്കിൾ പറയുന്നു. കൂടാതെ കടല്‍ക്കൊലക്കേസില്‍ പ്രതിയായ സാല്‍വത്തോറെ ജിറോണിനെ മോചിപ്പിക്കാന്‍ ഇന്ത്യ തയ്യാറായില്ലെങ്കില്‍ ഇറ്റലി സര്‍ക്കാരില്‍നിന്ന് അസുഖകരമായ ചില നീക്കങ്ങള്‍ ഉണ്ടായേക്കുമെന്നും ക്രിസ്റ്റ്യന്‍ മൈക്കിള്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :