മോദിയുടെ സൊമാലിയന്‍ പരാമര്‍ശം മുഖ്യമന്ത്രി വളച്ചൊടിച്ചതോടെ ജനങ്ങള്‍ക്കിടയില്‍ ബിജെപി വിരുദ്ധ മനോഭാവം വര്‍ദ്ധിച്ചു- ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

മോദിയുടെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റിയെന്ന്

നരേന്ദ്ര മോദി , സൊമാലിയന്‍ പരാമര്‍ശം , ബിജെപി , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം/ന്യൂഡൽഹി| jibin| Last Modified ശനി, 14 മെയ് 2016 (10:59 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന്റെ നിര്‍ണാ‍യക സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൊമാലിയന്‍ പരാമര്‍ശത്തില്‍ തിരിച്ചടി നേരിട്ട ബിജെപി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

കേരളത്തിലെ ആദിവാസി ശിശു മരണ നിരക്ക് സോമാലിയയേക്കാൾ മോശമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരത്ത് പ്രസ്‌താവന മുഖ്യമന്ത്രി വളച്ചൊടിച്ചു. പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റിയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതിലൂടെ ജനങ്ങൾക്കിയടിൽ ബിജെപി വിരുദ്ധ മനോഭാവം ഉണ്ടാക്കിയെന്നും ഗവർണർക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

അതിനിടെ, കേരളത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. സോമാലിയ പരാമർശം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനമായി പ്രഖ്യാപിക്കണമെന്നും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് നരേന്ദ്ര മോദിയെ വിലക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :