ആകാശയാത്ര ഇനിയൊരു സ്വപ്നമല്ല; 12 രൂപയ്ക്ക് വിമാന ടിക്കറ്റുമായി സ്‌പൈസ് ജെറ്റ് !

വെറും 12 രൂപയ്ക്ക് വിമാന ടിക്കറ്റ് നല്‍കി സ്‌പൈസ് ജെറ്റ്

Udan, SpiceJet, Indigo, Flight Tickets, Air Tickets, സ്‌പൈസ് ജെറ്റ്, മുംബൈ, വിമാന ടിക്കറ്റ്, ഇന്‍ഡിഗോ
മുംബൈ| സജിത്ത്| Last Modified ബുധന്‍, 24 മെയ് 2017 (08:26 IST)
ആകാശയാത്ര ഒരു സ്വപ്നമായി അവശേഷിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി സ്‌പൈസ് ജെറ്റ്. സ്‌പൈസ് ജെറ്റിന്റെ 12-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് വെറും 12 രൂപയ്ക്ക് വിമാനയാത്ര സാധ്യമാക്കുകയാണ് അവര്‍. ജെറ്റിന്റെ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ ഈ ഓഫറുകള്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

മെയ് 23 മുതല്‍ 28 വരെയാണ് ഈ ഓഫറിന്റെ കാലാവധി‍. ടിക്കറ്റ് നിരക്ക് 12 രൂപയാണെങ്കിലും വിമാനയാത്രയുടെ ടാക്‌സും സര്‍ചാര്‍ജും ഈടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം ബുക്ക് ചെയ്യുന്ന കുറച്ചു പേര്‍ക്ക് മാത്രമായിരിക്കും 12 രൂപ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. നിലവില്‍ രാജ്യാന്തര തലത്തില്‍ ടിക്കറ്റ് നിരക്കുകള്‍ കുറച്ചും വലിയ ഓഫറുകള്‍ നല്‍കിയും എല്ലാ എയര്‍ലൈന്‍സുകളും ജനങ്ങളെ ആകര്‍ഷിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :