യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; സ്പൈസ് ജെറ്റിന് 105 കോടി രൂപ അറ്റാദായം

ബം​ഗ​ളൂ​രു, ബുധന്‍, 15 നവം‌ബര്‍ 2017 (11:48 IST)

  Spicejet , income , വിമാന കമ്പനി , സ്പൈ​സ് ജെറ്റ് , അ​റ്റാ​ദാ​യം

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാം ത്രൈ​മാ​സ അ​റ്റാ​ദാ​യം സ്വന്തമാക്കി വിമാന കമ്പനിയായ സ്പൈ​സ് ജെറ്റ്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​മു​യ​ർ​ന്ന​തും ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​ണ് ലാ​ഭ​മു​യ​രാ​ൻ കാ​ര​ണം.

അ​റ്റാ​ദാ​യം 79ശ​ത​മാ​നം വ​ർ​ദ്ധിച്ച് 105.28 കോ​ടി രൂ​പ​യാ​യതോടെയാണ് കമ്പനിയുടെ വരുമാനത്തില്‍ കുതിച്ചു ചാട്ടമുണ്ടായത്. വ​രു​മാ​നം 1,415.83 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 1,838.49 കോ​ടി രൂ​പ​യാ​യി ഉ‍യ​ർ​ന്നത്.

യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് സ്പൈ​സ് ജെറ്റിന് തുണയായത്. മികച്ച സൌകര്യങ്ങള്‍ ഒരുക്കിയതും ടിക്കറ്റ് നിരക്കുകളില്‍ ഉണ്ടായ മാറ്റങ്ങളുമാണ് വരുമാനം ഉയരാന്‍ കാരണമായത്. വരും മാസങ്ങളിലും യാത്രക്കാരുടെ ആവശ്യമനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

5 വര്‍ഷം കഴിയുമ്പോള്‍ രാജ്യം ക്ഷയരോഗവിമുക്തമാകുമെന്ന അന്നത്തെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ആരോഗ്യരംഗം

അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ഇന്ത്യ ക്ഷയരോഗമുക്തമാകുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തില്‍ ...

news

യൂണിയന്‍ ബജറ്റ്: ഇത്തവണയും ആദായനികുതി സ്ലാബുകളില്‍ ഇളവുണ്ടാകുമോ?

കഴിഞ്ഞ തവണത്തെ ബജറ്റില്‍ ആദായനികുതി സ്ലാബുകളില്‍ മികച്ച മാറ്റമാണ് ധനമന്ത്രി അരുണ്‍ ...

news

കഴിഞ്ഞ ബജറ്റില്‍ പറഞ്ഞതെന്തൊക്കെ?

ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി കഴിഞ്ഞ തവണ പൊതുബജറ്റും റെയില്‍ ബജറ്റും ഒരുമിച്ചാണ് ...

news

പൊതു ബജറ്റ് 2018: ജിഎസ്ടിയും, ജനരോഷവും - ജയ്‌റ്റ്‌ലിയുടെ ബജറ്റ് ജനരോഷം തണുപ്പിക്കുമോ ?

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമായിരിക്കെ ...