ന്യൂഡല്‍ഹി|
Last Updated:
വ്യാഴം, 9 ഏപ്രില്‍ 2015 (19:25 IST)
ഇന്ത്യയുടെ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറായി സയ്യിദ് നസീം അഹ്മദ് സെയ്ദിയെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിയമിച്ചു. മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണര്‍ എച്ച് എസ് ബ്രഹ്മ ഏപ്രില്‍ 19ന് വിരമിക്കും. ഈ ഒഴുവിലേക്കാണ് നിയമനം.
നിലവിലെ തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരിലൊരാളാണ് സെയ്ദി.
കമ്മിഷണര്‍മാരിലെ ഏറ്റവും സീനിയര്‍ ആയ വ്യക്തിക്കു സ്ഥാനക്കയറ്റം നല്‍കുക എന്ന കീഴ്വഴക്കം പാലിച്ചാണു സെയ്ദിയുടെ നിയമനം. 1976 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിനു പുതിയ പദവിയില്‍ 2017 ജൂലൈ വരെ കാലാവധിയുണ്ടാകും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനാണ് അദ്ദേഹം.