രാമലിംഗ രാജുവിന് ഏഴു വര്‍ഷം തടവും അഞ്ചുകോടി രുപ പിഴയും

ഹൈദരാബാദ്| Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (15:28 IST)
സത്യം തട്ടിപ്പുകേസില്‍ കമ്പനിയുടെ സ്ഥാപകനായ
ബി. രാമലിംഗ രാജുവിന് ഏഴു വര്‍ഷം തടവും അഞ്ചുകോടി രുപ പിഴയും ശിക്ഷവിധിച്ചു. ഹൈദരാബാദിലെ സിബിഐ കോടതിയുടേതാണു വിധി. കേസില്‍ രാമലിംഗ രാജു ഉള്‍പെടെ 10 പേരെയാണു കോടതി കുറ്റക്കാരായി കണ്ടെത്തിയത്. വഞ്ച, വ്യാജരേഖ ചമയ്ക്കല്‍, കള്ളക്കണക്കു ചമയ്ക്കല്‍, ഗൂഢാലോച, തെളിവു നശിപ്പിക്കല്‍ എന്നിവയാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

രാജുവും ജി.രാമകൃഷ്ണയും തെളിവ്
നശിപ്പിച്ച കുറ്റത്തിനും ശിക്ഷ അനുഭവിക്കേണ്ടിവരും. രാജുവിന്റെ സഹോദരനും സത്യം കംപ്യൂട്ടേഴ്സിന്റെ മുന്‍ മാനേജിംഗ് ഡയറക്ടറുമായ ബി.രാമരാജു, മുന്‍ സി.ഇ.ഒ വദ്‌ലമണി ശ്രീനിവാസ്, മുന്‍ ഓഡിറ്റര്‍മാരായ സുബ്രമണി ഗോപാലകൃഷ്ണന്‍, ടി.ശ്രീനിവാസ്, മുന്‍ ജീവനക്കാരായ ജി.രാമകൃഷ്ണ, ഡി.വെങ്കട്ട്പതി രാജു, ശ്രീശൈലം, കന്പനിയുടെ മുന്‍ ചീഫ് ഓഡിറ്റര്‍ വി.എസ്.പ്രഭാകര്‍ ഗുപ്ത എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍.

2009 ജനുവരി ഏഴിനാണ് സത്യം തട്ടിപ്പ് കേസ് പുറത്ത് വന്നത്. കമ്പനിയുടെ ആസ്തിയും ബാങ്ക് ബാലന്‍സും പെരുപ്പിച്ചു കാട്ടാനും ബാധ്യതകള്‍ കുറച്ചുകാണിക്കാനും ആയിരക്കണക്കിനു കോടി രൂപയുടെ വ്യാജരേഖകള്‍ ചമച്ച്, ഓഹരിയുടമകളെ കബളിപ്പിച്ചു പണം തട്ടിയെന്നതാണ് കേസ്. ഇതിന്റെ പേരില്‍ ഓഹരിയുടമകള്‍ക്ക് ഉണ്ടായത് 14,000 കോടി രൂപയുടെ നഷ്ടമാണ്. ഇതിന് പുറമെ സത്യത്തിലെ കുടുംബ ഓഹരി വിറ്റ് രാജു 2500 കോടി രൂപ നേടുകയും ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സിബിഐ അന്വേഷിച്ച കേസില്‍ 3000 രേഖകള്‍ പരിശോധിക്കുകയും 226 സാക്ഷികളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :