കടല്‍ക്കൊലക്കേസ്: നാവികന് മൂന്നുമാസം കൂടി ഇറ്റലിയില്‍ തങ്ങാം

ന്യുഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (16:14 IST)
കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന് മൂന്നുമാസം കൂടി ഇറ്റലിയില്‍ തങ്ങാം. സുപ്രീംകോടതിയാണ് അനുമതി നല്കി ഉത്തരവായത്. ഇറ്റലിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നാവികന്‍ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

നാവികന് മൂന്നുമാസത്തെ സമയം കൂടി അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ സ്ഥാനപതിയോട് സത്യവാങ്‌മൂലം നല്കാനും കോടതി നിര്‍ദ്ദേശിച്ചു. അനുവദിച്ച സമയത്തിനുള്ളില്‍ നാവികര്‍ എത്തുമെന്ന് എംബസി ഉറപ്പു നല്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സമയം നീട്ടി നല്കിയിരിക്കുന്ന സാഹചര്യത്തില്‍ നാവികന് മൂന്നുമാസം കൂടി ഇറ്റലിയില്‍ തങ്ങാമെന്നും സുപ്രീംകോടതി പറഞ്ഞു.
മാസിമിലാനോ ലാത്തോറെയ്ക്കാണ് സമയപരിധി നീട്ടി നല്കിയത്. അതേസമയം, കേസിലെ വിചാരണ നടപടികള്‍ വൈകുന്നതെന്തെന്ന് കേന്ദ്രത്തോട് കോടതി ആരാഞ്ഞു.

വിചാരണ നടപടികള്‍ വൈകുന്നതില്‍ കോടതി അതൃപ്‌തി രേഖപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :