മോദിയുടെ വികസനമാതൃകകള്‍ ട്രംപ് കോപ്പിയടിക്കുന്നു: യോഗി

മോദിയുടെ വികസനമാതൃകകള്‍ ട്രംപ് കോപ്പിയടിക്കുന്നു: യോഗി

 Donald trump , yogi , Narendra modi , BJP , America , Modi , നരേന്ദ്ര മോദി , ഡൊണാള്‍ഡ് ട്രംപ് , അമേരിക്ക , യോഗി ആദിത്യനാഥ്
ലക്നൗ| jibin| Last Modified ശനി, 20 ജനുവരി 2018 (19:35 IST)
അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാതൃകകള്‍ അനുകരിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

മോദിയുടെ വികസന നയങ്ങള്‍ ട്രംപിനുപോലും പ്രചോദനമാണ്. അമേരിക്കയുടെ വികസനത്തിന് എങ്ങനെയാണു പ്രവര്‍ത്തിക്കുകയെന്നു ട്രംപിനോടു ചോദിച്ചപ്പോള്‍, ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി മോദി പ്രവര്‍ത്തിക്കുന്നതുപോലെ എന്നായിരുന്നു അദ്ദേഹത്തില്‍ നിന്നും മറുപടി ഉണ്ടായതെന്നും യോഗി പറഞ്ഞു.

ട്രംപിന്റെയും മോദിയുടെയും വികസനമാതൃക സമാനമാണ്. 125 കോടി ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ് ട്രംപ് മോദിയുടെ വികസനമാതൃകകള്‍ അനുകരിക്കുന്നതെന്നും യോഗി വ്യക്തമാക്കി.

മതങ്ങളെ സംരക്ഷിക്കണമെങ്കില്‍ ജാതീയത പോലുള്ള ദുരാചാരങ്ങള്‍ ഉപേക്ഷിക്കണമെന്നും വിശ്വ ഹിന്ദു പരിഷത്തിന്റെ ശാന്ത് സമ്മേളനത്തില്‍ സംസാരിക്കവെ യോഗി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :