രാജ്യത്തെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനേയോ തന്നെയോ പഴിക്കേണ്ട കാര്യമില്ല: നരേന്ദ്രമോദി

നോട്ട് നിരോധനവും ജിഎസ്ടിയും: ഉരുണ്ടുകളിച്ച് നരേന്ദ്ര മോദി

Narendra Modi  ,  Zee News , Economy , നരേന്ദ്ര മോദി , സീ ന്യൂസ് ചാനല്‍ , നോട്ട് നിരോധനം , ജി‌എസ്ടി
ന്യൂഡല്‍ഹി| സജിത്ത്| Last Modified ശനി, 20 ജനുവരി 2018 (07:37 IST)
നോട്ടുകള്‍ നിരോധിച്ചതും ജിഎസ്ടിയും പ്രതീക്ഷിച്ച ഫലം കണ്ടിട്ടില്ലെന്ന കാര്യം പരോക്ഷമായി സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ രണ്ട് കാര്യങ്ങള്‍കൊണ്ടുമാത്രം സര്‍ക്കാരിനെയോ തന്നേയോ പഴിക്കേണ്ട കാര്യമില്ലെന്നും സീ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദി വ്യക്തമാക്കി.

പല കാര്യങ്ങളിലും രാജ്യം നടത്തിയ പ്രകടനം ലോകത്തിന്റെ ശ്രദ്ധ നേടുന്നതിനും റേറ്റിങ് ഏജന്‍സികളുടെ റേറ്റിങ് കൂട്ടാനും സഹായകമായിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പഞ്ഞു. ഈ സര്‍ക്കാര്‍ രാജ്യത്തിന് ശൗചാലയം നിര്‍മ്മിച്ച് നല്‍കിയെന്നും സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടത്തിയെന്നും മോദി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും മോദി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. ലോകത്താകമാനം സുഹൃത്തുകളെ സൃഷ്ടിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മോദി മാധ്യമങ്ങളോട് വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :