സ്രാവ് കടിക്കുന്നതല്ല, തേങ്ങ വീഴുന്നതാണ് അപകടം; വര്‍ഷം 150 പേരെ തേങ്ങ കൊല്ലുന്നുണ്ടെന്ന് അറിയുമോ?

ചൊവ്വ, 23 ജനുവരി 2018 (14:29 IST)

ഒരു വര്‍ഷം 150 പേരെ തേങ്ങ കൊല്ലുന്നുണ്ടെന്ന് അറിയുമോ? സത്യം അതാണ്. പല പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. തേങ്ങ തലയില്‍ വീണ് ഒരു വര്‍ഷം മരിക്കുന്നവരുടെ എണ്ണം 150ല്‍ അധികമാണ്!
 
അതായത്, സ്രാവുകളേക്കാള്‍ അപകടകാരിയാണ് തേങ്ങ എന്നര്‍ത്ഥം. സ്രാവുകളുടെ ആക്രമണത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ തേങ്ങ തലയില്‍ വീണാണ് മരിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. 
 
തേങ്ങ തലയില്‍ വീഴുമ്പോള്‍ സിനിമയില്‍ മാത്രമാണ് തമാശ. യഥാര്‍ത്ഥ ജീവിതത്തില്‍ അതല്‍പ്പം കുഴപ്പം പിടിച്ച കാര്യമാണ്. തേങ്ങ തലയില്‍ വീഴുമ്പോള്‍ തലയിലും കഴുത്തിലും പുറത്തുമൊക്കെ ക്ഷതമേല്‍ക്കുന്നു. പാകമായ ഒരു തേങ്ങയ്ക്ക് ഒരു കിലോ മുതല്‍ നാലുകിലോ വരെ ഭാരം വരാം. ഇത് 24 മുതല്‍ 35 മീറ്റര്‍ വരെ ഉയരത്തില്‍ നിന്ന് തലയില്‍ വീഴുമ്പോള്‍ ഉണ്ടാകാവുന്ന ക്ഷതത്തിന്‍റെ ആഘാതം ആലോചിച്ച് നോക്കാവുന്നതേയുള്ളൂ.
 
ഉടന്‍ തന്നെ മരണത്തിന് കാരണമാവുകയോ മരണത്തിലേക്ക് പതിയെ നയിക്കുകയോ പക്ഷാഘാതമുണ്ടാക്കുകയോ ഒക്കെ ചെയ്യാവുന്ന ഗുരുതരമായ ഒരു അപകടമാണ് ഇത്. തലയില്‍ തേങ്ങ വീഴുന്ന നാലുപേരില്‍ ഒരാള്‍ മരിക്കുന്നു എന്നാണ് കണക്ക്. സ്രാവുകള്‍ ആക്രമിച്ച് കൊലപ്പെടുത്തുന്നവരേക്കാള്‍ 15 മടങ്ങ് അധികമാണത്രേ തേങ്ങ തലയില്‍ വീണ് മരിക്കുന്നവരുടെ എണ്ണം!
 
ബീച്ചില്‍ പോകുമ്പോഴും തണല്‍ തേടി നടക്കുമ്പോഴുമെല്ലാം തെങ്ങിന്‍റെ ചുവട്ടില്‍ നിന്ന് അല്‍പ്പം മാറിയിരിക്കാന്‍ ഇനിമുതല്‍ ശ്രദ്ധിക്കുമല്ലോ, അല്ലേ?ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അമിതമായ തോതില്‍ മായം; സംസ്ഥാനത്ത് നാല് പ്രമുഖ കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചു

മായം കലര്‍ന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് പ്രമുഖ കമ്പനികളുടെ ...

news

മൂന്ന് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയ യുവതി പിടിയിൽ; അവിഹിത പ്രണയം സിനിമയെ തോൽപ്പിക്കുന്നത്

മൂന്ന് വയസുള്ള കുഞ്ഞിനെ ജ്വല്ലറിയില്‍ ഉപേക്ഷിച്ച് മുങ്ങിയ യുവതിയേയും കാമുകനേയും പൊലീസ് ...

news

'പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലാമെന്നുണ്ടോ?'; സുപ്രിം കോടതിക്കെതിരെ വിമർശനവുമായി അശോകൻ

ഹാദിയയുടെ വിവാഹം റദ്ദ് ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ച സുപ്രീം കോടതിക്കെതിരെ കടുത്ത ...

news

എകെജിയെ അപമാനിക്കുന്നവര്‍ അല്‍പ്പജ്ഞാനികളായ കൂപമണ്ഡൂകള്‍: വിഎസ്

അല്‍പ്പജ്ഞാനികളും ഹൃസ്വദൃഷ്ടികളുമായ ആളുകളാണ് എകെജിയെ അപമാനിക്കുന്നതെന്ന് ഭരണപരിഷ്‌കാര ...

Widgets Magazine