ന്യൂഡൽഹി|
VISHNU N L|
Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (15:28 IST)
ഡല്‍ഹി മെട്രോയുടെ വയലറ്റ് ലൈനില്‍ രാവിലെ യാത്ര ചെയ്തവര്‍ ട്രെയിനില്‍ കയറിയ വിവിഐപിയെ കണ്ട് ഞെട്ടി. രാജ്യത്തിന്റെ ഭരണത്തലവന്‍ ഇതാ തങ്ങളോപ്പം ട്രയിനില്‍. അന്പരപ്പു മാറും മുന്പേ പ്രധാനമന്ത്രി യാത്രക്കാരുടെ അടുത്തെത്തി കുശലാന്വേഷണം തുടങ്ങി. ഡല്‍ഹിയില്‍ നിന്ന് ഫരീദാബാദിലേക്കുള്ള മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്യുന്നതിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മെട്രോ യാത്ര.
ഡല്‍ഹി ജന്‍പഥ് സ്റ്റേഷനില്‍ നിന്ന് ഫരീദാബാദ് വരെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മെട്രോ യാത്ര. കേന്ദ്രസര്‍ക്കാരിന്‍റേയും ഹരിയാന സര്‍ക്കാരിന്‍റേയും പങ്കാളിത്തത്തോടുകൂടിയാണ് മെട്രോ സര്‍വീസ് ആരംഭിച്ചത്. യാത്രക്കാരോടിപ്പം തമാശ പറഞ്ഞും, കുശലം ചോദിച്ചും, ആവശ്യപ്പെട്ടവര്‍ക്കൊപ്പം സെല്‍ഫിക്കായി പോസ് ചെയ്തും മോഡി യാത്ര ഉഷാറക്കി.
മെട്രോയില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രി തന്നെ ട്വീറ്റും ചെയ്തു. വികസനത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം മറന്ന് യോജിച്ചു പ്രവര്‍ത്തിക്കണമെന്ന്
പുതിയ മെട്രോ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയവിവാദങ്ങളല്ല, വികസനമാണ് രാജ്യത്തിനു വേണ്ടത് മോഡി കൂട്ടിച്ചേര്‍ത്തു.