കോള്‍ വിച്ഛേദിക്കപ്പെട്ടാല്‍ ഉപയോക്താവിനു നഷ്ടപരിഹാരം: ട്രായ്

ട്രായ്  , ഫോണ്‍ കോള്‍ , ഉപയോക്താവിനു നഷ്ടപരിഹാരം , നരേന്ദ്ര മോഡി
ന്യുഡല്‍ഹി| jibin| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (20:28 IST)
സംസാരിക്കുന്നതിനിടെ ഫോണ്‍ കോളുകള്‍ വിച്ഛേദിക്കപ്പെട്ടാല്‍ ഉപയോക്താവിനു നഷ്ടപരിഹാരം നല്‍കണമെന്നു ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ. ടെലികോം കമ്പനികള്‍ ഇതു സംബന്ധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ കമ്പനികള്‍ക്ക് ഒന്നര മാസം വരെ സമയം അനുവദിച്ചു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംസാരിക്കുന്നതിനിടെ കോളുകള്‍ മുറിഞ്ഞു പോകുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ആശങ്ക ടെലികോം സെക്രട്ടറി രാകേഷ് ഗാര്‍ഗിനെ അറിയിച്ചിരുന്നു. വിഷയത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുവാനും മോഡി
ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ട്രായ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :