സംസ്‌കാര ചടങ്ങിനിടെ കുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ സംഭവം: മാക്സ് ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി

മാക്സ് ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി

 Max Hospital , Delhi govt , police , dead baby , alive , ആശുപത്രി , ഡല്‍ഹി , മാക്‍സ് ആശുപത്രി , പൊലീസ് , നവജാത ശിശു
ന്യൂഡൽഹി| jibin| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2017 (18:39 IST)
നവജാത ശിശു മരിച്ചെന്നു ഡോക്ടർമാർ വിധിയെഴുതിയ ഡൽഹിയിലെ ഷാലിമാർ ബാഗിലുള്ള മാക്സ് ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി. സംഭവത്തിൽ ആശുപത്രിക്കു വീഴ്ച പറ്റിയെന്നും ഇതേതുടർന്നു ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുന്നുവെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു.

കഴിഞ്ഞ നവംബര്‍ 30നായിരുന്നു സംഭവം. ക​ഴി​ഞ്ഞ ദി​വ​സം ഇരട്ടനവജാത ശിശുകൾ മരിച്ചെന്നു വിധിയെഴുതി മാക്സ് ആശുപത്രിയിലെ ഡോക്ടർമാർ കുട്ടികളെ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലാ​ക്കി മാ​താ​പി​താ​ക്ക​ൾ​ക്കു കൈ​മാ​റി​യിരുന്നു. വീട്ടിലേക്ക് കൊടുത്തു വിട്ട ഇരട്ടകളിലൊരാള്‍ക്ക് ജീവനുണ്ടെന്ന് സംസ്‌കാര ചടങ്ങിനിടെ കണ്ടെത്തുകയായിരുന്നു.

ഇതേതുടർന്നു കുട്ടിയെ മറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടര്‍ന്ന് ആശുപത്രിയുടെ അനാസ്ഥക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ആശുപത്രിക്കെതിരെ പൊലീസ് കേസെടുക്കുകയും അധികൃതര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

പ്രതിഷേധം ശക്തമായതോടെ കുറ്റാരോപിതരായ രണ്ട് ഡോക്ടര്‍മാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :