നിർമാതാവ് വീട്ടിലേക്ക് വിളിച്ചു വരുത്തി, വസ്ത്രങ്ങൾ വലിച്ചു കീറി, ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു: നടിയുടെ വെളിപ്പെടുത്തൽ

നിർമാതാവ് പീഡിപ്പിക്കാൻ ശ്രമിച്ചു: ഗായത്രി

aparna| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2017 (17:10 IST)
പ്രശസ്തനായ നിർമാതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് നടി ഗായത്രി ഗുപ്ത. സിനിമാ രംഗത്ത് വലിയ സ്വാധീനമുള്ള നിർമാതാവ് അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്ന് ഗായത്രി വെളിപ്പെടുത്തുന്നു. ഫിദ ഉൾപ്പെടെയുള്ള ചിത്രത്തിലെ താരമാണ് ഗായത്രി.

'ഒരു തുടങ്ങാനിരിക്കെ ചിത്രത്തിന്റെ ആവശ്യത്തിനെന്നു പറഞ്ഞ് നിർമാതാവ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയതും അയാൾ എന്നെ കയറിപ്പിടിച്ചു, വസ്ത്രങ്ങൾ വലിച്ചു കീറി, ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു' - ഗായത്രി പറയുന്നു.

പല നടിമാരും തന്നോട് സഹകരിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് പലരും ഉയരങ്ങൾ കീഴടക്കിയതെന്നും നിർമാതാവ് പറഞ്ഞുവെന്ന് ഗായത്രി പറയുന്നു. ഒരു വിധം അയാളിൽ നിന്നും രക്ഷപെട്ടോടിയ താൻ ആ സിനിമയിൽ നിന്നും ഒഴിവായെന്നും ഗായത്രി പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :