ബംഗളൂരു|
VISHNU N L|
Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (13:16 IST)
ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയും 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യ പ്രതിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാന്‍ ചാര സംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ(ഐഎസ്‌ഐ)വിലപിടിപ്പുള്ള വ്യക്തിയായി തുടരുകയാണെന്ന് രഹസ്യാന്വേഷണ വിഭാഗം. പ്രായാധിക്യത്തിന്റെ അവശതകളാള്‍ വലയുകയാണെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഒരിക്കലും ദാവൂദിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ അവര്‍ തയ്യാറാകില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
തന്ത്രപരമായ കാരണങ്ങളാൽ ദാവൂദ് മരണപ്പെട്ടാലും ഡി കമ്പനിക്ക് പുതിയ തലവനെത്തുന്നതുവരെയും ദാവൂദിന്റെ മരണം അവർ വെളിപ്പെടുത്തില്ലെന്നും ഇന്റസ്ലിജന്‍സ് പറയുന്നു. പാകിസ്ഥാന് 'ഷെയ്ഖ്' ദാവൂദിനെ കൊണ്ടുള്ള ഉപയോഗങ്ങളെല്ലാം അവസാനിച്ചാലും ഐഎസ്‌ഐ ദാവൂദിനെ വിട്ടുകളയില്ല. കാരണം ഐഎസ്‌ഐക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് ദാവൂദാണെന്നാണ് ഇന്റലിജന്‍സ് പറയുന്നത്.
നയതന്ത്രപരമായ സമ്മർദങ്ങൾ ചെലുത്തി ദാവൂദിനെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യ. സൗദി അറേബ്യയോട് ദാവൂദിന്റെ അവിടെയുള്ള സമ്പാദ്യങ്ങൾ മരവിപ്പിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ നമുക്ക് ദാവൂദിനെ ഒരിക്കലും കിട്ടില്ല. ദാവൂദ് ഐഎസ്ഐയുടെ അതീവ സുരക്ഷയിൽ പാകിസ്ഥാനിൽ ജീവിക്കുകയും മരിക്കുകയും ചെയ്യും. ദാവൂദിന്റെ സമ്പാദ്യത്തിന്റെ കൂടുതൽ ഭാഗവും ലഭിക്കുന്നത് ഇന്ത്യയിൽ നിന്നാണ്. എല്ലായിടത്തും ഡി കമ്പനിയുടെ സാന്നിധ്യം ഉണ്ട്.– രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.