ലഷ്കർ കമാൻഡർ അബു ക്വാസിമിനെ സൈന്യം വെടിവെച്ചു കൊന്നു

അബു ക്വാസിം , ജമ്മു കശ്‌മീര്‍ , പാക് വെടിവെപ്പ് , ഇന്ത്യ , പാകിസ്ഥാന്‍
ശ്രീനഗർ| jibin| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (08:31 IST)
ലഷ്കറെ തോയിബയുടെ മുതിർന്ന നേതാവും കമാൻഡറുമായ അബു ക്വാസിം ഇന്ത്യൻ സൈന്യവുമയുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്‌മീര്‍ അതിര്‍ത്തിയിലെ കുൽഗാമിൽ ബുധനാഴ്ച രാത്രിയില്‍ നടന്ന വെടിവെപ്പിലാണ് കൊടും ഭീകരന്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നു പുലർച്ചെ വരെ നീണ്ടു നിന്നു.

ബുധനാഴ്ച രാത്രി അതിർത്തിയിൽ പെട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും സംയുക്തമായാണ് ഭീകരര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യന്‍ സൈന്യം ശക്തമായി ആക്രമണം അഴിച്ചുവിട്ടതോടെ അബു ക്വാസിം കൊല്ലപ്പെടുകയായിരുന്നു. പിന്നീട് സൈന്യം നടത്തിയ തെരച്ചിലിലാണ് കൊല്ലപ്പെട്ടത് ക്വാസിമാണെന്ന് വ്യക്തമായത്.

ഉധംപൂരിൽ എട്ട് സൈനികരെ വധിച്ച ആക്രമണത്തിന്റെ സൂത്രധാരൻ ക്വാസിം ആയിരുന്നു. 2013 ജൂണില്‍ ശ്രീനഗറിലെ ഹൈദര്‍പുരയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെ അബുക്വാസിമിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരർക്കെതിരെ ശക്തമായ പോരാട്ടം നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അൽത്താഫ് അഹമ്മദിനെ വധിച്ചതിന്റെ സൂത്രധാരനും അബു തന്നെയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :