മഹാരാഷ്ട്രയിൽ താണ്ഡവമാടി ഓഖി; കനത്ത മഴ തുടരുന്നു, തിരമാലകള്‍ നാലര മീറ്റര്‍ വരെ ഉയര്‍ന്നേക്കാം

മഹാരാഷ്ട്രയിൽ ഓഖി താണ്ഡവം; കേരള തീരത്ത് വലിയ തിരമാലയ്ക്കു സാധ്യത

മുംബൈ| സജിത്ത്| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2017 (15:15 IST)
കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശനഷ്ടം വിതച്ച ഓഖിയുടെ താണ്ഡവം മഹാരാഷ്ട്രയിലും തുടരുന്നു. ഗുജറാത്തിലെ സൂറത്തിനു സമീപത്തിലൂടെ കടന്നുപോയ ശക്തമായ കാറ്റിനെ തുടര്‍ന്നു മുംബൈയിലും മറ്റുമായി കനത്ത തുടരുകയാണ്. തിങ്കളാഴ്ച രാത്രി ആരംഭിച്ച മഴയ്ക്ക് ഇതുവരെയും ശമനമായിട്ടില്ലയെന്നാണ് വിവരം.

ഓഖി ചുഴലിക്കാറ്റിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെയും സമീപജില്ലകളിലെയും സ്‌കൂളുകള്‍ക്കു ചൊവ്വാഴ്ച അവധി നല്‍കിയിരിക്കുകയാണ്. മാത്രമല്ല, ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും റദ്ദാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റില്‍ ഏതെങ്കിലും തരത്തിലുള്ള അടിയന്തരാവസ്ഥയുണ്ടാകുകയാണെങ്കില്‍ അതിനെ നേരിടാന്‍ ശക്തമായ തയ്യാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

യാത്രക്കാരെ നിയന്ത്രിക്കുന്നതിനും മറ്റുമായി വെസ്റ്റേണ്‍ റെയില്‍വേ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മുംബൈ മെട്രോപൊളീറ്റന്‍ നഗരം, താനെ, സിന്ധുദുര്‍ഗ, പല്‍ഗാര്‍, റായ്ഗഡ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കുമെല്ലാം അവധി നല്‍കിയിട്ടുന്റ്. ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്ന മുന്നറിയിപ്പും ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്

തീരദേശങ്ങളില്‍ മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കേരളത്തില്‍ കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ടെന്നും തിരമാലകള്‍ നാലര മീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നും താഴ്ന്നുകിടക്കുന്ന തീരപ്രദേശങ്ങളില്‍ തിരത്തള്ളലിന് സാധ്യതയുണ്ടെന്നുമുള്ള തരത്തിലുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :