സിപിഎം ഓഫീസ്‌ ഒറ്റദിവസം കൊണ്ട് ബിജെപി ഓഫീസായി !!!

സിപിഎം, ബിജെപി, ബംഗാള്‍
കൊല്‍ക്കത്ത| VISHNU.NL| Last Modified ഞായര്‍, 12 ഒക്‌ടോബര്‍ 2014 (12:58 IST)
പശ്ചിമ ബംഗാളിലെ സിപി‌എമ്മിന്റെ അടിത്തറ ഇളക്കിക്കൊണ്ട് പാര്‍ട്ടി അണികള്‍ ബിജെപിയിലേക്ക് ഒഴുകുന്നതായി വാര്‍ത്തകള്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രപരമായ വിജയവും വോട്ട് വര്‍ദ്ധനവും നേടിയത് ബിജെപിയിലെത്തിയ സി‌പി‌എം അണികളുടെ പിന്തുണയോടെയാണെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി അണികളുടെ കുത്തൊഴുക്കില്‍ പകച്ചു നില്‍ക്കുന്ന സിപി‌എമ്മിന് ഇരുട്ടടിയായി സി‌പി‌എമ്മിന്റെ ഓഫീസ് ബിജെപി ഓഫീസായി മാറി.

ഒരു കാലത്ത് സിപിഎം കോട്ടയായിരുന്ന പശ്ചിമ ബംഗാളിലെ ബങ്കുറ ജില്ലയിലാണ് സംഭവം. ഇവിടുത്തേ നൂറുകണക്കിന് പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ബിജെപിയിലേക്ക് പോയതൊടെയാണ് പാര്‍ട്ടി ഓഫ്ഫീസ് ബിജെപി പിടിച്ചെടുത്തത്. മേഖലയിലെ പ്രമുഖ സിപിഎം നേതാവായിരുന്ന തരുണ്‍ നയേക് അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയിട്ടുണ്ട്.

ഇവര്‍ തന്നെയാണ് സിപി‌എമ്മിന്റെ ഓഫീസ് ബിജെപിയുടേതാക്കി മാറ്റിയത്. തൃണമൂല്‍ അക്രമം ഭയന്നാണ് അണികള്‍ സിപിഎം വിട്ട് ബിജെപിയിലേക്ക് പോകുന്നതെന്ന് സിപിഎം നേതാക്കള്‍ കരുതുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനേയും സിപി‌എമ്മിനേയും ഞെട്ടിക്കുന്ന തരത്തിലാണ് ബംഗാളില്‍ ബിജെപി പ്രവര്‍ത്തനം നടത്തുന്നത്.

കുറച്ചു നാള്‍ മുമ്പുവരെ മാവോയിസ്റ്റ് സ്വാധീന്‍ മേഖലായായിരുന്ന ബങ്കുറ ജില്ല ഉള്‍പ്പെടുന്ന ജംഗള്‍ മഹല്‍ മേഖലയില്‍ ഒരു ലക്ഷത്തിലേറെ അംഗങ്ങളെ ചേര്‍ത്ത് കൊണ്ടാണ് ബിജെപി വളര്‍ച്ച നേടിയിരിക്കുന്നത്. അടുത്ത നിയമസഭയിലെ മുഖ്യപ്രതിപക്ഷമാകുക എന്ന ലക്ഷ്യവുമായാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്. ഇതിനായി 294 മണ്ഡലങ്ങളെ ആറായി വിഭജിച്ച് ആറു കമ്മിറ്റികളുടെ കീഴില്‍ ചിട്ടയായ പ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :