കശാപ്പ് നിയന്ത്രണത്തില്‍ അനുകൂലമായ തീരുമാനമുണ്ടായേക്കും; മാറ്റമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍

കശാപ്പ് നിയന്ത്രണത്തില്‍ അനുകൂലമായ തീരുമാനമുണ്ടായേക്കും

  Cow slaughter , beef issues , Narendra modi , CPM , RSS , Harsh Vardhan , ഹര്‍ഷവര്‍ധന്‍ , കാലി വില്‍പന , കേന്ദ്ര വനം– പരിസ്ഥിതിമന്ത്രി , കശാപ്പ് , ബിജെപി
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 13 ജൂണ്‍ 2017 (14:03 IST)
എതിര്‍പ്പുകള്‍ ശക്തമായി തുടരുന്നതിനാല്‍ കശാപ്പിനായുള്ള കാലി വില്‍പന നിരോധിച്ച വിജ്ഞാപനത്തില്‍ മാറ്റമുണ്ടാകുമെന്ന് കേന്ദ്ര വനം– പരിസ്ഥിതിമന്ത്രി ഹര്‍ഷവര്‍ധന്‍.

നിലവിലെ ആശങ്കകള്‍ പരിഹരിച്ച് വിജ്ഞാപനത്തില്‍ വ്യക്തത വരുത്തും. ജനങ്ങളുടെ ഭക്ഷണരീതിയില്‍ ഇടപെടാന്‍ സാര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഉത്തരവ് രാജ്യത്തെ കശാപ്പ് വ്യവസായത്തെ മോശമായി ബാധിക്കണമെന്ന തരത്തിലുള്ളതല്ലെന്നും ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

കശാപ്പിനായുള്ള കാലി വില്‍‌പന നിരോധിച്ച നടപടി ഫാസിസമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണ്. ഫാസിസമെന്ന വാക്ക് എന്നും കേള്‍ക്കാറുണ്ടെങ്കിലും രാജ്യത്തെ സേവിക്കുക എന്ന ലക്ഷ്യം മാത്രമെ ബിജെപിക്ക് ഉള്ളുവെന്നും കേന്ദ്ര വനം– പരിസ്ഥിതിമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :