പീഡിപ്പിച്ചയാളെ വിവാഹം കഴിക്കാന്‍ കോടതി നിര്‍ദേശം; സമ്മതമല്ലെന്ന് യുവതി

ചെന്നൈ| Last Modified വ്യാഴം, 25 ജൂണ്‍ 2015 (13:07 IST)
ഒത്തുതീര്‍പ്പിന്റെ ഭാഗമായി ബലാത്സംഗം ചെയ്തയാളെ
വിവാഹം ചെയ്യാമോ എന്ന കോടതിയുടെ നിര്‍ദ്ദെശം യുവതി തള്ളി. തന്നെ പീഡിപ്പിച്ചയാളെ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്നും അയാളോട് സംസാരിക്കാന്‍ പോലും താത്പര്യമില്ലെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കടലൂര്‍ മഹിളാ കോടതി വിധിച്ച ഏഴ് വര്‍ഷം തടവിനെതിരെ വി മോഹന്‍ എന്നയാള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

ഇതിനായി മോഹന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിച്ച കോടതിയുടെ നടപടിയും യുവതി ചോദ്യം ചെയ്തു. അനാഥയായ പെണ്‍കുട്ടി ദത്തെടുത്ത മാതാവിനൊപ്പം താമസിക്കുന്ന സമയത്താണ് മോഹന്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ഇയാളില്‍ നിന്ന് ഗര്‍ഭിണിയായ യുവതി പിന്നീട് ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം കേസുകളില്‍ ബദല്‍ നിര്‍ദേശമെന്ന നിലയില്‍ വിവാഹം എന്ന മധ്യസ്ഥ നിര്‍ദേശം മുന്നോട്ട് വയ്ക്കാറുണ്ടെന്നാണ്
കോടതിയുടെ നിലപാട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :