'പദ്മാവതി'യെ പിന്തള്ളി യോഗി ആദിത്യനാഥ്, യുപിയിലെ ശരിയായ പ്രശ്നം സിനിമയാണോന്ന് പ്രതിപക്ഷം

'പദ്മാവതി'യിൽ പുകഞ്ഞ് യു പി! മുഖ്യമന്ത്രിക്ക് കിടിലൻ മറുപടിയുമായി പ്രതിപക്ഷം

aparna| Last Modified ബുധന്‍, 22 നവം‌ബര്‍ 2017 (07:44 IST)
സഞ്ജയ് ലീല ബെൻസാലി സംവിധാനം ചെയ്യുന്ന 'പദ്മാവതി' സിനിമയ്ക്കെതിരെ ബി ജെ പി രംഗത്തെത്തുകയും വൻ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതതോടെ വിഷയം ദേശീയ തലത്തിൽ വലിയ ചർച്ചയായി കഴിഞ്ഞു. പദ്മാവതി സിനിമയെച്ചൊല്ലി ഉത്തർപ്രദേശിൽ ഭരണാ - പ്രതിപക്ഷ ബഹളമാണ്.

ബൻസാലിയുടെ തലയ്ക്കു വിലയിട്ടവർ ചെയ്തതു തെറ്റാണെങ്കിൽ ബൻസാലിയും തെറ്റുകാരനാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. 'പദ്മാവതി' വിഷയം ഉയർത്തിക്കൊണ്ട് സർക്കാരിന്റെ വീഴ്ചകൾ മറച്ചുവയ്ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ചരിത്രത്തെ വളച്ചൊടിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെയാണ് പ്രതിപക്ഷവും. എന്നാൽ, ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നടപടിയോട് തീർത്തും എതിർപ്പാണിവർക്കുള്ളത്. ‘പത്മാവതി’ വിഷയമാണോ ഉത്തർപ്രദേശിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമെന്ന് പ്രതിപക്ഷം ചോദിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :