അഭിനയത്തിന്റെ 40 വർഷം, 500 സിനിമകൾ; നെടുമുടി വേണുവിനെ മലയാള സിനിമ ആദരിക്കുന്നു

ചൊവ്വ, 21 നവം‌ബര്‍ 2017 (15:31 IST)

മലയാള സിനിമയിൽ തന്റെ നാൽപ്പത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നെടുമുടി വേണു. ഏത് വേഷവും അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവുള്ള നടനാണ് നെടുമുടി വേണു. നടനായും വില്ലനായും സഹനടനായും അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രത്തിൽ കുറച്ചൊന്നുമല്ല. 
 
40 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ 500ഓളം സിനിമകളിൽ അഭിനയിച്ചു. സൂപ്പർ സംവിധായകർക്കൊപ്പവും സൂപ്പർ നടന്മാർക്കൊപ്പവും അഭിനയിച്ച നടനാണ് അദ്ദേഹം. മലയാളത്തിൽ 40 വർഷം പൂർത്തിയാക്കുന്ന നെടുമുടി വേണുവിനെ ആദരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മലയാള സിനിമാലോകം. 
 
നവംബർ 26നു തിരുവനന്തപുരത്ത് വെച്ചാണ് സാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ താരത്തെ മലയാള സിനിമാലോകം ആദരിക്കുന്നത്. കേരള സർക്കാരും തിരുവനന്തപുരം ഫിലിം ഫ്രറ്റേണിറ്റിയും ചേർന്നാണ് പരിപാടിക്കു ചുക്കാൻ പിടിക്കുന്നത്. അദ്ദേഹം അഭിനയിച്ച മികച്ച കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള സാംസ്കാരിക പരിപാടികളും ഉണ്ടാകുമെന്ന് നിർമാതാവ് സുരേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചീറിപ്പാഞ്ഞുവരുന്ന കാറിനു മുകളിലൂടെ സാഹസിക പ്രകടനം നടത്തി; യുവാവിനു സംഭവിച്ചത് - വീഡിയോ കാണാം

സാഹസിക കൃത്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്ത യുവാക്കള്‍ ഉണ്ടായിരിക്കില്ല. മരണം പോലും ...

news

കേന്ദ്രത്തിന് കനത്ത തിരിച്ചടി; ‘എസ് ദുർഗ’ ഗോവയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി

ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘എസ് ദുർഗ’ ...

news

കൈയ്യടിക്കാതെ വയ്യ...ട്രോളന്മാരുടെ ഈ കഴിവ് അപാരം തന്നെ !

ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി ...

news

ശശീന്ദ്രനെ ഫോൺ കെണിയിലൂടെ കുടുക്കി, ചാനൽ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണം; ആന്റണി കമ്മീഷന്‍

ഫോൺകെണി കേസിൽ മുൻ ഗതാഗതമന്ത്രി എകെ ശശീന്ദ്രന് ക്ളീൻ ചിറ്റ് നൽകി ജുഡിഷ്യൽ കമ്മിഷന്‍ ...

Widgets Magazine